ചേർത്തലയിൽ ശവകല്ലറകള്‍ പോലും വെറുതെ വിടാതെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം ; നശിപ്പിച്ചത് 11 കല്ലറകള്‍; ചെത്തി പെരുന്നേർമംഗലം സെന്റ് ആൻറണീസ് പള്ളിയിലാണ് സംഭവം
സ്വന്തം ലേഖകൻ
ചേർത്തല: ആലപ്പുഴയില്‍ ശവകല്ലറകള്‍ പോലും വെറുതെ വിടാതെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. ചെത്തി പെരുന്നേർമംഗലം സെന്റ് ആൻറണീസ് പള്ളിയിലാണ് സാമൂഹ്യവിരുദ്ധര്‍ ശവക്കല്ലറകള്‍ നശിപ്പിച്ചത്.
ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം. 11 കല്ലറകളാണ് ആക്രമികള്‍ നശിപ്പിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മത്സ്യത്തൊഴിലാളികളുടെ ആദ്യകാല നേതാവും അർത്തുങ്കൽ ബസിലിക്കയിലെ റെക്ടറുമായിരുന്ന മോൺ. ഫാ. പോളറയ്ക്കൻ, ഫാ. ജോസഫ് ആറാട്ടുകുളം എന്നിവരെ അടക്കിയ കുടുംബ കല്ലറകൾ അടക്കമാണ് നശിപ്പിച്ചത്.
കല്ലറയുടെ മുകൾഭാഗത്ത് പാകിട്ടുള്ള മാർബിളുകളും, 6 കല്ലറകളുടെ മുകളിൽ ഉണ്ടായിരുന്ന കുരിശും സാമൂഹ്യവിരുദ്ധര്‍ തകർത്തു. കുറ്റവാളികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മാരാരിക്കുളം വടക്ക് പഞ്ചായത്ത് നാലാം വാർഡിൽ ആറാട്ടുകുളം എ സി ആൻഡ്രൂസ്, അറയ്ക്കൽ വീട്ടിൽ ദീപക് ഇ അറക്കൽ, മാരാരിക്കുളം വടക്ക് പഞ്ചായത്ത് മൂന്നാം വാർഡിൽ അറക്കൽ സുരേഷ് കെ അറക്കൽ എന്നിവർ ചേർന്ന് അർത്തുങ്കൽ പൊലീസിൽ പരാതി നൽകിയിരുന്നു.