video
play-sharp-fill

ആലപ്പുഴയിൽ വൻ ​ല​ഹരിവേട്ട; വിൽപനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 3.5 ഗ്രാം എം ഡി എം എയും 350 ഗ്രാം കഞ്ചാവുമായി സഹോദരങ്ങൾ പിടിയിൽ

ആലപ്പുഴയിൽ വൻ ​ല​ഹരിവേട്ട; വിൽപനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 3.5 ഗ്രാം എം ഡി എം എയും 350 ഗ്രാം കഞ്ചാവുമായി സഹോദരങ്ങൾ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: ആശ്രമം ജംഗ്ഷന് സമീപം വില്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന ലഹരിമരുന്നുമായി സഹോദരങ്ങൾ അറസ്റ്റിൽ. മേത്തേർപറമ്പ് വീട്ടിൽ അജയ് ജിത്ത്,അഭിജിത്ത് എന്നിവരെയാണ് ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഇവർ വിൽപനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 3.5 ഗ്രാം എം ഡി എം എയും 350 ഗ്രാം കഞ്ചാവും കഞ്ചാവ് ചെടിയും പിടിച്ചെടുത്തു. ബാംഗ്ലൂരിൽ നിന്ന് കഞ്ചാവും മയക്കുമരുന്നുകളും കേരളത്തിൽ എത്തിച്ച് വിൽപന നടത്തിവരികയായിരുന്നു പ്രതികൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രിവന്റീവ് ഓഫീസർ സി.എൻ ബിജുലാൽ, പ്രിവന്റിവ് ഓഫീസർ കെ.പി സജിമോൻ, എക്സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ അലക്സാണ്ടർ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.ദിലീഷ്,റഹീം എസ്.ആർ, അഗസ്റ്റിൻ ജോസ്, വനിത സിവിൽ എക്സൈസ് ഓഫീസർ സിന്ധു,ഡ്രൈവർ പ്രദീപ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.