play-sharp-fill
തിരുവഞ്ചൂരിന് ശ്രീകൃഷ്ണന്റെ നിറമെന്ന് എം എം മണി; അദ്ദേഹത്തിന് വെളുത്ത നിറമായതിനാല്‍ തര്‍ക്കിക്കുന്നില്ലെന്ന് മറുപടി; നിയമസഭയില്‍ ഏറ്റുമുട്ടലുമായി എം എം മണിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും

തിരുവഞ്ചൂരിന് ശ്രീകൃഷ്ണന്റെ നിറമെന്ന് എം എം മണി; അദ്ദേഹത്തിന് വെളുത്ത നിറമായതിനാല്‍ തര്‍ക്കിക്കുന്നില്ലെന്ന് മറുപടി; നിയമസഭയില്‍ ഏറ്റുമുട്ടലുമായി എം എം മണിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും

സ്വന്തം ലേഖിക

തിരുവനന്തപുരം: നിയമസഭയില്‍ ഏറ്റുമുട്ടലുമായി എം എം മണിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ശ്രീകൃഷ്ണന്റെ നിറവും പ്രവൃത്തിയുമാണെന്ന് എം എം മണി പറഞ്ഞു.
ഇതിന് മറുപടിയായി തിരുവഞ്ചൂര്‍ പറഞ്ഞത്, മണിയുടെ നിറം നല്ല വെളുത്തതായതുകൊണ്ട് സാരമില്ല എന്നാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കിടെ സംസാരിച്ചപ്പോഴാണ് മണി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പരിഹസിച്ചത്. നേരത്തേ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച തിരുവഞ്ചൂര്‍ പൊലീസിനെ വിമര്‍ശിച്ചിരുന്നു.

ഇതോടെ ക്രമപ്രശ്നം ഉന്നയിച്ച്‌ തിരുവഞ്ചൂര്‍ എഴുന്നേറ്റു. മണിയുടെ വാക്കുകള്‍ അതിരുകടക്കുകയാണെന്ന് തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.

എനിക്ക് കറുത്ത നിറമാണ്, അദ്ദേഹത്തിന് നല്ല വെളുത്ത നിറമായതിനാല്‍ ഞാന്‍ അതേക്കുറിച്ച്‌ തര്‍ക്കിക്കുന്നില്ല എന്നും തിരുവഞ്ചൂര്‍ മറുപടി പറഞ്ഞു. മണിയുടെ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.