കോഴിക്കോട് യുവ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് വയനാട് സ്വദേശിയായ ഇരുപത്തിയഞ്ചുകാരി; പെൺകുട്ടി അപസ്മാരവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട്: യുവ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കണിയാമ്പറ്റ സ്വദേശിനി തൻസിയെ(25)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിലെ പി ജി വിദ്യാർത്ഥിനിയാണ് തൻസിയ.

പാലാഴിയിലെ സുഹൃത്തായ ഡോക്ടറുടെ ഫ്ലാറ്റിലാണ് തൻസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ പത്തു മണിയോടെയാണ് സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപസ്മാരവുമായി ബന്ധപ്പെട്ട് ചികിത്സ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.