
കോട്ടയം നഗരസഭ സ്നേഹദീപം 2023 ഭിന്നശേഷി കുട്ടികളുടെ കലാമേള സംഘടിപ്പിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം നഗരസഭയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി ആവിഷ്ക്കരിച്ച സ്നേഹദീപം 2023 പദ്ധതിയുടെ ഉദ്ഘാടനം മുൻസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ നിർവഹിച്ചു.
ഭിന്നശേഷിക്കാരുടെ മാനസിക ഉല്ലാസത്തിനും സ്നേഹക്കൂട്ടായ്മക്കുമായാണ് കലാമേള സംഘടിപ്പിച്ചത്.
ബുധനാഴ്ച രാവിലെ മാമൻ മാപ്പിള ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ
സിന്ധു ജയകുമാർ അധ്യക്ഷത വഹിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻസിപ്പൽ വൈസ് ചെയർമാൻ ബി ഗോപകുമാർ മുഖ്യപ്രഭാഷണവും ബിന്ദു സന്തോഷ് കുമാർ,ജോസ് പള്ളിക്കുന്നേൽ,സോന പി ആർ,കെ ശങ്കരൻ,എം പി സന്തോഷ് കുമാർ,ഷീജ അനിൽ,അനിൽകുമാർ,ജയമോൾ ജോസഫ് എന്നിവർ ആശംസയും സുമ സി എസ് സ്വാഗതവും പറഞ്ഞു.
Third Eye News Live
0
Tags :