
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വന്‍തോതില്‍ കുറഞ്ഞു; നിലവിലെ ജലനിരപ്പ് 2354.74 അടി; വൈദ്യുതി ഉല്‍പാദനത്തിന് രണ്ട് മാസത്തേക്കുള്ള വെള്ളം മാത്രം; സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത
സ്വന്തം ലേഖിക
ഇടുക്കി: വേനല്‍ തുടങ്ങിയപ്പോള്‍ തന്നെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു.
2354.74 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 22 അടിയോളം ജലനിരപ്പ് കുറവാണിപ്പോള്‍. നിലവിലെ അളവില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിച്ചാല്‍ രണ്ടു മാസത്തേക്കുള്ള വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2376.24 അടിയായിരുന്നു ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. അതായത് സംഭരണ ശേഷിയുടെ 71 ശതമാനം വെള്ളം അണക്കെട്ടിലുണ്ടായിരുന്നു.
എന്നാലിപ്പോഴുള്ളത് 49.50 ശതമാനത്തോളം മാത്രം. ജലനിരപ്പ് 2199 അടിയോടടുത്താല്‍ മൂലമറ്റത്ത് വൈദ്യുതി ഉല്‍പ്പാദനം നിര്‍ത്തേണ്ടി വരും. ഇത് കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് കാരണമാകും.
670 ലിറ്ററോളം വെള്ളമാണ് മൂലമറ്റത്ത് ഒരു യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ വേണ്ടത്. തുലാവര്‍ഷം ചതിച്ചതാണ് ജലനിരപ്പ് വേഗത്തില്‍ കുറയാന്‍ പ്രധാന കാരണം.
കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ ഇതേ ദിവസം വരെ 3287 മില്ലീമീറ്റര്‍ മഴ കിട്ടി. എന്നാലിത്തവണ കിട്ടിയത് 3743 മില്ലിമീറ്റര്‍. അതായത് 456 മില്ലിമീറ്ററിന്‍റെ കുറവ്.
നിലവില്‍ അഞ്ചു ദശലക്ഷം യൂണിറ്റോളം വൈദ്യുതി മാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ചൂടു കൂടിയതിനാല്‍ ഉപഭോഗവും വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഉല്‍പാദനം കൂട്ടിയാല്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ണമായി നിര്‍ത്തി വയ്ക്കേണ്ടി വരുമെന്നാണ് കെഎസ്‌ഇബിയുടെ ആശങ്ക.