play-sharp-fill
വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം; വാഴൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം; വാഴൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

കോട്ടയം: വീട്ടമ്മയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ കൊടുങ്ങൂർ പുളിക്കൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന അനു ശശിധരൻ (32) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടമ്മയുടെ പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്പി അനിൽകുമാറിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.