
കൗതുകമായി ഇരിഞ്ഞാടപ്പിള്ളി രാമന്‍…..! ഉത്സവത്തിന് തിടമ്പേറ്റി റോബോട്ട് ആന; ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് തൃശ്ശൂര്‍ കല്ലേറ്റുംകര ശ്രീകൃഷ്ണ ക്ഷേത്രം
സ്വന്തം ലേഖിക
തൃശ്ശൂര്‍: ക്ഷേത്രോത്സവ എഴുന്നള്ളിപ്പില്‍ തിടമ്പേറ്റിയത് റോബോട്ട് ആന.
ഇരിഞ്ഞാടപ്പിള്ളി രാമന്‍ എന്നതാണ് ഈ ആനയ്ക്ക് പേര് ഇട്ടിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേളത്തിനൊപ്പം തലയും ചെവിയും വാലും ആട്ടി നിന്ന രാമന്‍ ഉത്സവത്തിനെത്തിയവര്‍ക്ക് കൗതുകവും ആശ്ചര്യവുമായി. ഈ പുതിയ ചരിത്രം കുറിച്ചത് ഇരിഞ്ഞാടപ്പിള്ളി മനയുടെ കീഴിലുള്ള തൃശ്ശൂര്‍ കല്ലേറ്റുംകര ശ്രീകൃഷ്ണക്ഷേത്രത്തിലാണ്.
‘പെറ്റ ഇന്ത്യ’ എന്ന സംഘടനയാണ് ആനയെ സമര്‍പ്പിച്ചത്. ഒറ്റനോട്ടത്തില്‍ ജീവനുള്ള ആനയെ പോലെ തന്നെ തോന്നുന്നു. ബാറ്ററിയിലാണ് ഈ ആന പ്രവര്‍ത്തിക്കുന്നത്.
ഏകദേശം പത്തരയടി ഉയരമുണ്ട്.
ഇന്നലെ രാവിലെ കളഭാഭിഷേകവും ആനയെ നടയിരുത്തലും നടന്നിരുന്നു. ഉച്ചതിരിഞ്ഞ് ആചാര്യസംഗമവും തുടര്‍ന്ന് എഴുന്നള്ളിപ്പുമുണ്ടായിരുന്നു.
ഇരുമ്പ് കൊണ്ടുള്ള ചട്ടക്കൂടില്‍ റബ്ബര്‍ ഉപയോഗിച്ചാണ് ആനയെ നിര്‍മിച്ചിരിക്കുന്നത്. ഇതിന് എണ്ണൂറ് കിലോ തൂക്കമുണ്ട്. ആനയെ ചലിപ്പിക്കാനായി അഞ്ച് മോട്ടോറുകളാണ് ഉപയോഗിക്കുന്നത്.
അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് രണ്ടുമാസമെടുത്ത് നിര്‍മിച്ച ആനയുടെ സഞ്ചാരം ട്രോളിയിലാണ്.