വീട്ടിലാളില്ലാത്തപ്പോൾ ഒന്നര വർഷത്തോളം പതിനേഴുകാരിയെ പീഡിപ്പിച്ചു: പരാതി പറഞ്ഞ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി; പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചു; ഡി.സി.സി ഭാരവാഹിക്കെതിരെ പോസ്‌കോ കേസെടുത്തു; കേസെടുത്തത് വയനാട് ഡിസിസി അംഗമായ ഒ.എം ജോർജിനെതിരെ; ഒ.എം ജോർജിനെ കോൺഗ്രസിൽ നിന്ന് സസ്‌പെന്റ് ചെയ്തു
സ്വന്തം ലേഖകൻ
സുൽത്താൻ ബെത്തേരി: ആദിവാസിയായ പതിനേഴുകാരിയെ ഒന്നര വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ വയനാട് ഡി.സി.സി ഭാരവാഹിക്കെതിരെ പോസകോ കേസ് ചുമത്തി പൊലീസ്. പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചതോടെയാണ് പെൺകുട്ടി പീഡനത്തിനു ഇരയായ വിവരം പുറംലോകത്ത് അറിഞ്ഞത്. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച വിവരം ജില്ലാ ശിശു സംരക്ഷണ സമിതിയുടെ ടോൾ ഫ്രീ നമ്പരിൽ ആരോ വിളിച്ച്് അറിയിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. സംഭവം അറിഞ്ഞ് ഡി.സിസി ഭാരവാഹിയോട് ചോദിച്ച മാതാപിതാക്കളെ ഇയാൾ ഭീഷണിപ്പെടുത്തിയതായും പരാതി ഉയർന്നിട്ടുണ്ടെന്നാണ് സൂചന.
മുൻ ഡിസിസി ജനറൽ സെക്രട്ടറിയും മുൻ ബത്തേരി പഞ്ചായത്ത് പ്രസിഡണ്ടുമായ ഒ എം ജോർജാണ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. ജോർജിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. പരാതിയെ തുടർന്ന് ഒ എം ജോർജ് ഒളിവിലാണ്.
പീഡനവിവരം പുറത്ത് പറയാതിരിക്കാൻ ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി ഉമ്മർ പണം വാഗ്ദാനം ചെയ്‌തെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. നഗ്‌നചിത്രങ്ങളടക്കം കാണിച്ച് പെൺകുട്ടിയെ കോൺഗ്രസ് നേതാവ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇവർ പെൺകുട്ടി വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം കേട്ടപ്പോഴാണ് പീഡനവിവരം തങ്ങൾ പോലുമറിഞ്ഞതെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു
ഒന്നരവർഷം ബലാൽസംഗം ചെയ്തതായി പെൺകുട്ടി പോലീസിന് മൊഴി നൽകി. പീഡനം തുടർന്നതിനാൽ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇപ്പോൾ പെൺകുട്ടി ചൈൽഡ് ലൈനിൻറെ സംരക്ഷണത്തിലാണ്. ഒ എം ജോർജിനെ പിടികൂടാനുള്ള ശ്രമം തുടങ്ങിയെന്ന് ബത്തേരി പോലീസ് അറിയിച്ചു.
ജോർജ് തന്റെ വീട്ടിൽ പെൺകുട്ടിയുടെ മാതാപിതാക്കളെ വിളിച്ചു വരുത്തിയ ശേഷമാണ് പീഡനം നടത്തിയിരുന്നത്. മാതാപിതാക്കളെ തന്റെ വീട്ടിലെ വിവിധ ജോലികൾ ഏൽപ്പിച്ച ശേഷം ജോർജ് പെൺകുട്ടിയുടെ വീട്ടിലെത്തും. തുടർന്ന് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തുടർന്ന് ഇയാൾ പെൺകുട്ടിയുടെ നഗ്നചിത്രങ്ങളും അശ്ലീല വീഡിയോയും പകർത്തി ഫോണിൽ സൂക്ഷിച്ചിട്ടുണ്ട്. ഇത് പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ലൈംഗിക പീഡനം നടത്തിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
പരാതി ഉയർന്ന സാഹചര്യത്തിൽ ഒ.എം ജോർജ്ജിനെതിരെ നടപടി ഉണ്ടാകുമെന്ന് വയനാട് ഡിസിസി പ്രസിഡണ്ട് ഐ സി ബാലകൃഷ്ണൻ. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ബ്ലോക്ക്,മണ്ഡലം കമ്മിറ്റികളോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോർട്ട് ലഭിച്ചശേഷം കെപിസിസിക്ക് സമർപ്പിക്കുമെന്നും അതിൻറെ അടിസ്ഥാനത്തിലായിരിക്കും നടപടിയെന്നും ഐ സി ബാലകൃഷ്ണൻ പറഞ്ഞു.
മാതാപിതാക്കളോടൊപ്പം വീട്ടിൽ ജോലിക്ക് വന്ന പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ വയനാട് ഡിസിസി സെക്രട്ടറിയും സുൽത്താൻ ബത്തേരി മുൻ പഞ്ചായത്ത് പ്രസിഡൻറുമായ ഒ എം ജോർജ് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി . പെൺകുട്ടിയെ ഇയാൾ ഒന്നര വർഷം പീഡിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു . ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി ചൈൽഡ് ഇപ്പോൾ ലൈനിൻറെ സംരക്ഷണയിലാണ്. ഒ എം ജോർജിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിവരം പുറത്തുവന്നതോടെ ഒ എം ജോർജ് ഒളിവിലാണ്. കേസ് പട്ടികവർഗ്ഗക്കാർക്ക് എതിരായ അതിക്രമങ്ങൾ അന്വേഷിക്കുന്ന ഡിവൈഎസ്പിക്ക് കൈമാറും.
Whatsapp Group 1 | Whatsapp Group 2 |Telegram Group