കോട്ടയം കറുകച്ചാലിൽ യുവാവ് വെട്ടേറ്റ് മരിച്ചു; അക്രമിസംഘത്തിലെ രണ്ട് പേർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയതായി സൂചന

Spread the love

സ്വന്തം ലേഖിക

കോട്ടയം: കറുകച്ചാലിൽ സംഘം ചേർന്നുള്ള ആക്രമണത്തിൽ വെട്ടേറ്റ യുവാവ് മരിച്ചു.

ഉമ്പിടി കുറ്റിയാനിക്കൽ ബാബുവിന്റെ മകൻ ബിനു (36) ആണ് കോട്ടയം മെഡിക്കൽ കോള ആശുപത്രിയിൽ രാത്രി 12.30തോടെ മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണം നടത്തിയ 2 പേർ ആയുധങ്ങളുമായി കറുകച്ചാൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയതായാണ് സൂചന. ഉമ്പിടി കോളനിഭാഗത്ത് റബർത്തോട്ടത്തിനു സമീപമാണ് സംഭവം.

യുവാക്കൾ ബിനുവിനെ തടഞ്ഞുനിർത്തി വടിവാളിന് വെട്ടിവീഴ്ത്തുകയായിരുന്നു. കഴുത്തിനും കൈപ്പത്തിക്കും കാൽമുട്ടു മുതൽ പാദം വരെയും വെട്ടേറ്റ് രക്തം വാർന്ന നിലയിലാണ് ബിനുവിനെ സുഹൃത്തുക്കൾ കണ്ടെത്തിയത്. തുടർന്ന് സുഹൃത്തുക്കൾ
പൊലീസിൽ വിവരമറിയിച്ചു.

പൊലിസാണ് ബിനുവിനെ ആശുപത്രിയിൽ എത്തിച്ചത്.
ബിനുവിന്റെ സുഹൃത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.