play-sharp-fill
ഒരു പ്രിയദർശൻ ത്രില്ലർ റെഡി; മരക്കാറിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കൊറോണ പേപ്പേഴ്സ്’ ൻ്റെ ടൈറ്റില്‍ ലുക്ക് പുറത്തിറക്കി; റിലീസ് അറിയാം

ഒരു പ്രിയദർശൻ ത്രില്ലർ റെഡി; മരക്കാറിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കൊറോണ പേപ്പേഴ്സ്’ ൻ്റെ ടൈറ്റില്‍ ലുക്ക് പുറത്തിറക്കി; റിലീസ് അറിയാം

സ്വന്തം ലേഖകൻ

മരക്കാറിന് ശേഷം മലയാളത്തിലെ യുവതാരനിരയില്‍ ശ്രദ്ധേയരായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ ലുക്ക് പുറത്തെത്തി.


ചിത്രം ഒരു ത്രില്ലര്‍ ആയിരിക്കുമെന്ന സൂചന നല്‍കുന്നതാണ് ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍. ഒരു കൈത്തോക്ക് ഒളിപ്പിക്കാനായി അതേ ആകൃതിയില്‍ വെട്ടിയെടുത്ത കടലാസ് കെട്ടും തോക്കിന്‍റെ ഒരു ചെറുഭാഗവുമാണ് പോസ്റ്ററില്‍. ഒപ്പം ചിത്രം എപ്പോള്‍ എത്തുമെന്ന കാര്യവും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിലിലാണ് ചിത്രത്തിന്‍റെ റിലീസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീഗണേഷിന്റേതാണ് ചിത്രത്തിന്‍റെ കഥ. തിരക്കഥയൊരുക്കിയിക്കുന്നതും ഫോര്‍ ഫ്രെയിംസിന്‍റെ ബാനറില്‍ നിര്‍മിച്ചിരിക്കുന്നതും പ്രിയദര്‍ശന്‍ തന്നെയാണ്. എന്‍ എം ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കര്‍ നായികയായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിദ്ധിഖ്, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജീന്‍ പോള്‍ ലാല്‍, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പപ്പന്‍, ശ്രീകാന്ത് മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ദിവാകര്‍ എസ് മണി ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംങ് എം എസ് അയ്യപ്പന്‍ നായര്‍ ആണ്. പ്രൊഡക്ഷന്‍ കോഡിനേറ്റര്‍ ഷാനവാസ് ഷാജഹാന്‍, സജി, കലാസംവിധാനം മനു ജഗത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നന്ദു പൊതുവാള്‍, കോസ്റ്റ്യൂം ഡിസൈനര്‍ സമീറ സനീഷ്, മേക്കപ്പ് രതീഷ് വിജയന്‍, ആക്ഷന്‍ രാജശേഖര്‍, സൗണ്ട് ഡിസൈന്‍ എം ആര്‍ രാജാകൃഷ്ണന്‍, പി ആര്‍ ഒ ആതിര ദില്‍ജിത്ത് എന്നിവരാണ് ചിത്രത്തിൻ്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Tags :