video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Thursday, May 22, 2025
HomeLocalKottayamകോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്ന് വൈകിട്ട് ഏഴിന് അനശ്വര തീയറ്ററില്‍ ദ് വെയ്ല്‍...

കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്ന് വൈകിട്ട് ഏഴിന് അനശ്വര തീയറ്ററില്‍ ദ് വെയ്ല്‍ പ്രദര്‍ശിപ്പിക്കും; ചലച്ചിത്രമേളയിലെ ഇന്നത്തെ പരിപാടികള്‍ അറിയാം…

Spread the love

സ്വന്തം ലേഖിക

കോട്ടയം: രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്ന് വൈകിട്ട് ഏഴിന് അനശ്വര തീയറ്ററില്‍ അമേരിക്കന്‍ ചലച്ചിത്രം ‘ദ വെയ്ല്‍’ പ്രദര്‍ശിപ്പിക്കും.

പ്രശസ്ത ചലച്ചിത്രകാരന്‍ ഡാരന്‍ ആരോനോഫ്‌സ്‌കി സംവിധാനം നിര്‍വഹിച്ച ചിത്രം 79-ാമത് വെനീസ് ചലച്ചിത്ര മേളയിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. കാമുകനുമായുള്ള ബന്ധം തുടരാനായി ഒന്‍പതു വര്‍ഷം മുൻപേ ഭാര്യയെയും കുട്ടിയെയും ഉപേക്ഷിച്ചു പോയ സ്വവര്‍ഗ്ഗാനുരാഗിയായ ഇംഗ്ലീഷ് അധ്യാപകന്‍ ചാര്‍ളിയുടെ കഥയാണ് ദ വെയ്ല്‍. ഇപ്പോള്‍ 600 പൗണ്ട് ഭാരം കൊണ്ട്ബുദ്ധിമുട്ടുന്ന ചാര്‍ളി തന്റെ കുടുംബത്തിന്റെ നഷ്ടത്തിലും പങ്കാളിയുടെ മരണത്തിലും ദുഃഖിതനായി കഴിയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേര്‍പിരിഞ്ഞതിനു ശേഷം താന്‍ കണ്ടിട്ടില്ലാത്ത 17 വയസുള്ള മകള്‍ എല്ലിയുമായി വീണ്ടും ഒന്നിക്കാനുളള ചാര്‍ളിയുടെ ശ്രമങ്ങളാണ് കഥാതന്തു. ചാര്‍ളിയായി ബ്രണ്ടന്‍ ഫ്രേസറും മകളായി സാഡി സിങ്കും അഭിനയിക്കുന്നു.

ഓസ്‌കര്‍ പുരസ്‌കാരത്തിനും ബാഫ്റ്റ പുരസ്‌കാരത്തിനുമുള്ള നാമനിര്‍ദേശ പട്ടികയില്‍ ബ്രണ്ടന്‍ ഫ്രേസറുടെ പ്രകടനം ഇടം പിടിച്ചിരുന്നു. മറ്റു കഥാപാത്രങ്ങളായി ഹോങ് ചൗവും ടൈ സിംപ്കിന്‍സും സാമന്ത മോര്‍ട്ടണും വേഷമിടുന്നു.

ചലച്ചിത്രമേളയില്‍ ഇന്ന്

അനശ്വര തിയറ്റര്‍

രാവിലെ 9.30ന് – ചിത്രം: ഇന്‍ ദ് മിസ്റ്റ് / നിഹാരിക, സംവിധാനം: ഇന്ദ്രാസിസ് ആചാര്യ (രാജ്യാന്തര മത്സരവിഭാഗം)
ഉച്ചയ്ക്ക് 12ന് – ചിത്രം: ദ് ബിഹെഡിംഗ് ഓഫ് സെന്റ് ജോണ്‍ ദ് ബാപ്റ്റിസ്റ്റ്, സംവിധാനം: സിനിസ ക്വെറ്റിക് (ലോകസിനിമ വിഭാഗം)
ഉച്ചകഴിഞ്ഞ് മൂന്നിന് – ചിത്രം: ബോത്ത് സൈഡ്സ് ഓഫ് ദ് ബ്ലേഡ്, സംവിധാനം: ക്ലെയര്‍ ഡെനീസ് (ലോകസിനിമ വിഭാഗം)
വൈകിട്ട് ഏഴിന് – ചിത്രം: ദ് വെയ്ല്‍, സംവിധാനം: ഡാരന്‍ ആരോനോഫ്‌സ്‌കി (ലോകസിനിമ വിഭാഗം)

ആഷ തിയറ്റര്‍

രാവിലെ 9.45ന് – ചിത്രം: ദ് ലാസ്റ്റ് പേജ്, സംവിധാനം: അതാനു ഘോഷ് (ഇന്ത്യന്‍ സിനിമ ഇന്ന്)
ഉച്ചയ്ക്ക് 12.15ന് ചിത്രം: ആണ്, സംവിധാനം: സിദ്ദാര്‍ത്ഥ് ശിവ (മലയാളം സിനിമ ഇന്ന്)
ഉച്ചകഴിഞ്ഞു മൂന്നിന് – ചിത്രം: ടഗ് ഓഫ് വാര്‍, സംവിധാനം: അമില്‍ ശിവ്ജി (രാജ്യാന്തര മത്സരവിഭാഗം)
വൈകിട്ട് 7.15ന് – ചിത്രം: ദ് വിന്റര്‍ വിത്ത് ഇന്‍, സംവിധാനം: ആമീര്‍ ബഷീര്‍ (കലൈഡോസ്‌കോപ്)
സ്‌പെഷല്‍ സ്‌ക്രീനിങ് – സി.എം.എസ്. കോളജ്

ഉച്ചയ്ക്ക് 2.30ന് – ചിത്രം: കര്‍മ്മസാഗരം സംവിധാനം: അജി കെ. ജോസ്

തമ്പ് സാംസ്‌കാരിക പഴയ പൊലീസ് സ്‌റ്റേഷന്‍ മൈതാനം)

രാവിലെ 10ന്: അനര്‍ഘ നിമിഷം പുനലൂര്‍ രാജന്റെ ചലച്ചിത്ര ചിത്ര പ്രദര്‍ശനം
വൈകിട്ട് ഏഴിന്: ‘അക്ഷരമാല’ സംഗീതപരിപാടി യരലവ കളക്ടീവ്‌

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments