ആലപ്പുഴയിൽ കിടപ്പുരോഗിക്ക് മദ്യം കൊടുത്ത് ബോധം കെടുത്തിയ ശേഷം കഴുത്തില്‍ കിടന്ന സ്വര്‍ണ്ണ മാല കവര്‍ന്നു; കേസിലെ പ്രതി പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ആലപ്പുഴ: കിടപ്പുരോഗിക്ക് മദ്യം കൊടുത്ത് ബോധം കെടുത്തിയ ശേഷം കഴുത്തില്‍ കിടന്ന സ്വര്‍ണ്ണ മാല കവര്‍ന്ന കേസിലെ പ്രതി പിടിയിൽ

ചെന്നിത്തല ചെറുകോല്‍ ശിവസദനത്തില്‍ സന്തോഷ് കുമാറിനെ (41) ആണ് രാമങ്കരി പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 16ാം തീയതി ഉച്ചയ്ക്ക് 2 മണിക്ക് ശേഷം ആണ് സംഭവം. കുന്നംങ്കരി മുപ്പതില്‍ ചിറയില്‍ കിടപ്പുരോഗിയായ ബൈജുവിന്റെ 13 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ മാലയാണ് മോഷ്ടിച്ചത്.

പ്രതി കപ്പ കച്ചവടത്തിന് വന്ന വഴി വീട്ടിലെ മാങ്ങ വാങ്ങുവാന്‍ ചെന്ന് പരിചയപെട്ടതിന് ശേഷമാണ് കവര്‍ച്ച നടത്തിയത്. പ്രദേശവാസികളെ കണ്ട് ചോദിച്ച്‌ അന്വേഷണം നടത്തിയും സൈബര്‍ സെല്ലിന്റെ സഹായത്തോടു കൂടിയുമാണ് പ്രതിയെ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.