video
play-sharp-fill

മുബൈയില്‍ പത്തനംതിട്ട സ്വദേശിയായ യുവ  എഞ്ചിനീയറെ കടലില്‍ വീണ് കാണാതായി; ദുരൂഹതയാരോപിച്ച്‌ കുടുംബം

മുബൈയില്‍ പത്തനംതിട്ട സ്വദേശിയായ യുവ എഞ്ചിനീയറെ കടലില്‍ വീണ് കാണാതായി; ദുരൂഹതയാരോപിച്ച്‌ കുടുംബം

Spread the love

സ്വന്തം ലേഖകൻ

മുംബൈ: മലയാളി എന്‍ജിനീയറെ കടലില്‍ വീണു കാണാതായി. പത്തനംതിട്ട അടൂര്‍ പഴകുളം ഓലിക്കല്‍ ഗ്രേസ് വില്ലയില്‍ ഗീവര്‍ഗീസിന്റെ മകന്‍ എനോസിനെയാണ് (25) കാണാതായത്.

കമ്ബനി നിര്‍ദേശപ്രകാരം ഏതാനും ആഴ്ച മുന്‍പാണ് ഒഎന്‍ജിസിയുടെ എണ്ണ സംസ്കരണ പ്ലാറ്റ്ഫോമില്‍ ജോലിക്ക് പോയത്. വെള്ളിയാഴ്ച രാത്രി മുതല്‍ കാണാതായി എന്നാണ് സിസ്റ്റം പ്രൊട്ടക്ഷന്‍ കമ്ബനി മാനേജര്‍ വീട്ടുകാരെ അറിയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ ദുരൂഹതയുള്ളതായി ആരോപിച്ച്‌ പിതാവ് ഗീവര്‍ഗീസ് പൊലീസിലും മുഖ്യമന്ത്രി പിണറായി വിജയന്‍, ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എംപി എന്നിവര്‍ക്കും പരാതി നല്‍കി