
“തമിഴ്നാട്ടിലെ ഏര്‍വാടി പള്ളിയിലുണ്ട്… രണ്ട് ദിവസത്തിന് ശേഷം തിരിച്ചു വരും”; കോട്ടയത്ത് നിന്നും കാണാതായ പൊലീസ് ഉദ്യോഗസ്ഥന്‍ ഫോണില്‍ ബന്ധപ്പെട്ടെന്ന് കുടുംബം
സ്വന്തം ലേഖിക
കോട്ടയം: കോട്ടയത്ത് നിന്നും കാണാതായ പൊലീസ് ഉദ്യോഗസ്ഥന്‍ കുടുംബത്തെ ബന്ധപ്പെട്ടു.
ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ ബഷീറിനെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്നാട്ടിലെ ഏര്‍വാടി പള്ളിയില്‍ താനുണ്ടെന്ന് ബഷീര്‍ കുടുംബത്തെ അറിയിച്ചതായാണ് വിവരം. രണ്ട് ദിവസത്തിന് ശേഷം തിരിച്ചു വരുമെന്ന് മുഹമ്മദ് ബഷീര്‍ ബന്ധുക്കളോട് പറഞ്ഞതായും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ ബഷീറിനെ ഇന്ന് രാവിലെ മുതലെയാണ് കാണാതായത്. ഇദ്ദേഹത്തിൻ്റെ ഫോണ്‍ ഉള്‍പ്പെടെ വീട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
അമിത ജോലി ഭാരവും തൊഴില്‍ സമ്മര്‍ദ്ദവും കാരണം കടുത്ത മനോവിഷമത്തിലായിരുന്നു ബഷീറെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ബഷീറിനായി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ബന്ധുക്കളെ തേടി ഇദ്ദേഹത്തിൻ്റെ വിളിയെത്തിയത്.