ആലപ്പുഴ പുന്നപ്രയിൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സംഘർഷം ; യുവാവിനെ കുത്തിക്കൊന്നു ; പ്രതി പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതി പിടിയിൽ. ചുങ്കം സ്വദേശി ശ്രീജിത്ത് ആണ് പിടിയിലായത്. പുന്നപ്ര വടക്ക് പഞ്ചായത്ത് നാലാം വാർഡ് സലിം കുമാറിന്റെ മകൻ അതുൽ (26)ആണ് കൊല്ലപ്പെട്ടത്.

പറവൂർ ഭഗവതിക്കൽ ക്ഷേത്രത്തിൽ വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം നടന്നത്. ഉത്സവത്തിന്റെ ഭാഗമായി നടന്ന നാടൻ പാട്ടിനിടെ ഉണ്ടായ സംഘർഷത്തിനൊടുവിലാണ് യുവാവിന് കുത്തേറ്റത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴ പുന്നമടയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.