video
play-sharp-fill
ബൈക്കില്‍ കാലുവച്ചതിനെ ചൊല്ലിയുണ്ടായ തർക്കം; തിരുവല്ല‌ കുന്നന്താനത്ത് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു; പ്രതിയായ ബിഎസ്എന്‍എല്‍ ജീവനക്കാരനായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

ബൈക്കില്‍ കാലുവച്ചതിനെ ചൊല്ലിയുണ്ടായ തർക്കം; തിരുവല്ല‌ കുന്നന്താനത്ത് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു; പ്രതിയായ ബിഎസ്എന്‍എല്‍ ജീവനക്കാരനായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

സ്വന്തം ലേഖകൻ

പത്തനംതിട്ട: തിരുവല്ല കുന്നന്താനത്ത് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു. ബൈക്കില്‍ കാലുവച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെയാണ് ആക്രമണം. വിദ്യാര്‍ത്ഥികളെ കുത്തിയ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ അഭിലാഷ് സംഭവ സ്ഥലത്തുനിന്ന് രക്ഷപെട്ടു. പരുക്കേറ്റ എല്‍ബിന്‍, വൈശാഖ് എന്നിവര്‍ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

വിദ്യാർത്ഥികൾ ബൈക്കിലിരുന്നതിനെ ചൊല്ലി ഉണ്ടായ തർക്കമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.ട്യൂഷന് പോയി മടങ്ങും വഴി ബസ് സ്റ്റോപ്പിനടുത്ത് നിർത്തിയിട്ടിരുന്ന ബൈക്കിൽ ഇരുന്ന കുട്ടികളും അഭിലാഷുമായി വാക്കേറ്റം ഉണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഓഫീസിലെത്തിയ അഭിലാഷ് പേനക്കത്തിയുമായി എത്തി കുട്ടികളെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പ്രദേശവാസികളും ഓട്ടോ ഡൈവർമാരും എത്തിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.