അടിമാലിയിൽ ആദിവാസി യുവാവിനെ ക്ഷേത്ര മുറ്റത്ത് മർദ്ദിച്ച സംഭവം; ഒളിവിലായിരുന്ന സിപിഎം നേതാവ് അടക്കം രണ്ടുപേര്‍ അറസ്റ്റില്‍

Spread the love

സ്വന്തം ലേഖകൻ

തൊടുപുഴ: ഇടുക്കി അടിമാലിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കഞ്ഞിക്കുഴി സ്വദേശിയായ വിനീതിനെ മര്‍ദ്ദിച്ച കേസില്‍ അടിമാലി സ്വദേശികളായ സിപിഎം പ്രാദേശിക നേതാവ് സഞ്ജുവും ജസ്റ്റിനുമാണ് പിടിയിലായത്. സഞ്ജു സിപിഎം അടിമാലി സല്‍ക്കാര ബ്രാഞ്ച് സെക്രട്ടറിയാണ്.

ശിവരാത്രി ദിവസമാണ് സംഭവം. ഓഡിറ്റോറിയത്തില്‍ വച്ചാണ് വിനീതിനെ സഞ്ജു മര്‍ദ്ദിച്ചതെന്ന് പൊലീസ് പറയുന്നു. ഓഡിറ്റോറിയത്തിന് പുറത്തുവച്ചുണ്ടായ സംഘര്‍ഷത്തിനിടെയാണ് വിനീതിനെ ജസ്റ്റിന്‍ മര്‍ദ്ദിച്ചത്. സംഭവത്തിന് ശേഷം സഞ്ജു ഒളിവിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് വൈകീട്ടോടെ സഞ്ജു സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ജസ്റ്റിനെ ഇന്ന് രാവിലെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് വൈകീട്ട് ഡിവൈഎസ്പി എത്തിയ ശേഷം ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.