video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

കോട്ടയം കുമരകത്ത് മുൻ വൈരാഗ്യത്തെ തുടർന്ന് വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെയും കുടുംബത്തെയും ആക്രമിച്ചു: രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് ചെങ്ങളം സ്വദേശികൾ

Spread the love

സ്വന്തം ലേഖിക

കുമരകം: ചെങ്ങളത്ത് ഗൃഹനാഥന്റെ വീട് കയറി ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ചെങ്ങളം മറീന തിയറ്റർ ഭാഗത്ത് സ്നേഹഭവൻ വീട്ടിൽ തമ്പി മകൻ ബിനു തമ്പി (52), ചെങ്ങളം മറീന തിയറ്റർ ഭാഗത്ത് കളരിക്കൽ വീട്ടിൽ സുരേഷ് കുമാർ മകൻ അനന്തു കെ സുരേഷ് (കണ്ണൻ 22) എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞദിവസം രാത്രി ചെങ്ങളം എൻ.എസ്.എസ് കരയോഗം ഭാഗത്തുള്ള വീട്ടിൽ കയറി ഗൃഹനാഥനെയും, ഭാര്യയെയും, മകനെയും ചീത്ത വിളിക്കുകയും,ആക്രമിക്കുകയുമായിരുന്നു. ഇവർ തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു.

ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ വീട്ടിൽ കയറി ഗൃഹനാഥനെയും കുടുംബത്തെയും ആക്രമിച്ചത്. പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ പിടികൂടുകയുമായിരുന്നു.

കുമരകം സ്റ്റേഷൻ എസ്.എച്ച്.ഓ ബിൻസ് ജോസഫ്, എസ്.ഐ സുരേഷ്, എ.എസ്.ഐ സുനിൽ,സി.പി.ഓ മാരായ രാജു,അഭിലാഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി. മറ്റു പ്രതികൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കിയതായി പോലീസ് പറഞ്ഞു.