video
play-sharp-fill
ഉടമയെ കൊത്തിയ മൂര്‍ഖൻ പാമ്പിനെ കടിച്ച്‌ കുടഞ്ഞ് വളര്‍ത്തുനായ; മുറ്റം വൃത്തിയാക്കുന്നതിനിടെ പൂച്ച മാന്തിയെന്ന് വിചാരിച്ച വീട്ടമ്മയുടെ  ജീവൻ രക്ഷിച്ചത് നായയുടെ കരുതൽ; സംഭവം ഇങ്ങനെ

ഉടമയെ കൊത്തിയ മൂര്‍ഖൻ പാമ്പിനെ കടിച്ച്‌ കുടഞ്ഞ് വളര്‍ത്തുനായ; മുറ്റം വൃത്തിയാക്കുന്നതിനിടെ പൂച്ച മാന്തിയെന്ന് വിചാരിച്ച വീട്ടമ്മയുടെ ജീവൻ രക്ഷിച്ചത് നായയുടെ കരുതൽ; സംഭവം ഇങ്ങനെ

സ്വന്തം ലേഖകൻ

ആലപ്പുഴ: അമ്പലപ്പുഴയില്‍ അധ്യാപികയുടെ ജീവൻ രക്ഷിച്ച് വളർത്തുനായ.വീടിന്റെ മുറ്റം വൃത്തിയാക്കുന്നതിനിടെ പാമ്പ് കടിയേറ്റ വിശ്വകുമാരിയ്ക്കാണ് വളര്‍ത്തുനായ രക്ഷയായത്.

ആയാപ്പറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയാണ് വിശ്വകുമാരി.കഴിഞ്ഞ ദിവസം വൈകീട്ടോടെ മുറ്റമടിക്കുന്നതിനിടെ താമര വളര്‍ത്തുന്ന ടാങ്കിനടിയിലെ കല്ലുകള്‍ അടുക്കി വയ്ക്കുന്നതിനിടയിലാണ് വിരലില്‍ കടിയേറ്റത്.മുറിവിന്റെ ചെറിയ അടയാളം മാത്രമാണ് വിരലില്‍ ഉണ്ടായിരുന്നത്.വേദന അനുഭവപ്പെട്ടതുമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂച്ച മാന്തിയതാകുമെന്ന് കരുതി സോപ്പും വെള്ളവും ഉപയോഗിച്ച്‌ കൈ കഴുകി.എന്നാല്‍ ഇതിനിടയില്‍ കല്ലുകള്‍ക്കിടയില്‍ ഇരുന്ന മൂര്‍ഖന്‍ പാമ്പിനെ വളര്‍ത്തുനായ ജൂലി കണ്ടെത്തി. ഇതോടെ പാമ്പിനെ കടിച്ചുകുടഞ്ഞ ജൂലി ഉച്ചത്തില്‍ കുരച്ചുകൊണ്ടിരുന്നു.

ശബ്ദം കേട്ട് എത്തിയപ്പോള്‍ പാമ്പിനെ കടിച്ചുകുടയുന്ന ജൂലിയെയാണ് വിശ്വകുമാരി കണ്ടത്. ഇതോടെയാണ് തന്നെ പൂച്ച മാന്തിയതല്ല, പാമ്പ് കടിച്ചതാണെന്ന് വിശ്വകുമാരിക്ക് മനസിലായത്.പാമ്പ് കടിച്ചതറിഞ്ഞ വിശ്വകുമാരി ബഹളം വച്ചതോടെ മകളും സുഹൃത്തുക്കളും ഓടിയെത്തുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.

ഉടന്‍ തന്നെ പാമ്പിന്‍വിഷത്തിനെതിരായ മരുന്ന് എടുക്കാനായത് രക്ഷയായി. ഐസിയുവില്‍ കഴിയുന്ന വിശ്വകുമാരി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.പാമ്പുകടിയേറ്റ് ഒരു മണിക്കൂറിനിടെ ആശുപത്രിയില്‍ എത്തിച്ചതുകൊണ്ടാണ് വിശ്വകുമാരിയുടെ ജീവന്‍ രക്ഷിക്കാനായത്.

Tags :