video
play-sharp-fill

ജോയ് ആലുക്കാസിൽ ഇഡി റെയ്ഡ് ; തൃശൂർ ഹെഡ് ഓഫീസിൽ അടക്കം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തി; പരിശോധന   2300 കോടിയുടെ ഐപിഒ പിൻവലിച്ചതിന് പിന്നാലെ

ജോയ് ആലുക്കാസിൽ ഇഡി റെയ്ഡ് ; തൃശൂർ ഹെഡ് ഓഫീസിൽ അടക്കം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തി; പരിശോധന 2300 കോടിയുടെ ഐപിഒ പിൻവലിച്ചതിന് പിന്നാലെ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ജോയ് ആലുക്കാസിന്‍റെ തൃശൂർ ഹെഡ് ഓഫീസിൽ അടക്കം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തി.‌ കൊച്ചിയിൽ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് പരിശോധന‌ നടത്തിയത്. പ്രാഥമിക ഓഹരി വിൽപ്പനയിൽ നിന്നും ജോയ് ആലുക്കാസ് താൽക്കാലികമായി പിന്മാറിയതിന് പിന്നാലെയാണ് പരിശോധന.

300 കോടി രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഇ ഡി ഉദ്യോഗസ്ഥർ ചോദിച്ച ചോദ്യങ്ങൾക്ക് കമ്പനി തൃപ്തികരമായ മറുപടി നൽകിതായാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ്‌ ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിലാണ് കമ്പനി ഐപിഒ പിൻവലിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം അറിയിപ്പ് വന്നത്. ഐപിഒ പിൻവലിക്കാനുള്ള പ്രത്യേക കാരണങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഐപിഒയിലൂടെ ഏകദേശം 2300 കോടി രൂപ സമാഹരിക്കാനായിരുന്നു ആലുക്കാസിന്റെ പദ്ധതി. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതോടെ കമ്പനിയുടെ മൊത്തം മൂല്യം 4.8 ബില്യൺ ഡോളറായി ഉയരുമെന്നായിരുന്നു വിലയിരുത്തൽ. 11 രാജ്യങ്ങളിലായി 130 ജൂവൽറി ഷോറൂമുകളാണ് കമ്പനിക്ക് കീഴിലുള്ളത് .

കഴിഞ്ഞ വർഷം ഡിസംബറിൽ ഫോർബ്സ് മാഗസിൻ പുറത്തുവിട്ട ഇന്ത്യയിലെ ജ്വല്ലറി ഉടമകളുടെ അതിസമ്പന്ന പട്ടികയിൽ ഒന്നാമത് ജോയ് ആലൂക്കാസ് എത്തിയിരുന്നു. 25,500 കോടി രൂപയാണ് ജോയ് ആലുക്കാസിൻറെ ആസ്തി. രാജ്യത്തെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിലർമാരിൽ ഒന്നായ ജോയ് ആലുക്കാസിന് 68 നഗരങ്ങളിൽ ഷോറൂമുകൾ ഉണ്ട്.

Tags :