കുട്ടിയുടെ പിതൃത്വം സംബന്ധിച്ച തർക്കങ്ങളിൽ ഡിഎൻഎ പരിശോധന അവസാന നടപടി മാത്രം; മാർഗനിർദേശവുമായി സുപ്രീംകോടതി
സ്വന്തം ലേഖകൻ
ദില്ലി: കുട്ടിയുടെ പിതൃത്വം സംബന്ധിച്ച തർക്കങ്ങൾ ഉണ്ടായാൽ അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ ഡിഎൻഎ പരിശോധന നടത്താൻ പാടുള്ളുവെന്ന് സുപ്രീംകോടതി.
ദമ്പതികൾ തമ്മിൽ കുട്ടിയുടെ പിതൃത്വം സംബന്ധിച്ച് തർക്കങ്ങൾ ഉടലെടുക്കുകയും വിവാദം പരിഹരിക്കാൻ വേറെ വഴി ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മാത്രമേ ഡിഎൻഎ പരിശോധന നടത്താൻ പാടുള്ളുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിതൃത്വം സംബന്ധിച്ച് തർക്കമുണ്ടാകുമ്പോൾ രക്ഷിതാക്കൾ ഇരുവരുടെയും സമ്മതത്തോടെ ഡിഎൻഎ പരിശോധനയ്‌ക്ക് ഉത്തരവിടാൻ കഴിയുമോയെന്ന നിയമപ്രശ്‌നമാണ് സുപ്രീംകോടതി പരിഗണിച്ചത്.
ഇത്തരം കേസുകളിൽ ഡിഎൻഎ പരിശോധന നടത്താനുള്ള മാർഗനിർദേശവും കോടതി പുറപ്പെടുവിച്ചു.
Third Eye News Live
0
Tags :