video
play-sharp-fill
മരണക്കുരുക്കായി വഴി നീളെ കേബിളുകൾ..! കൊച്ചിയിൽ വീണ്ടും കേബിളിൽ കുരുങ്ങി അപകടം ;   ബൈക്ക് യാത്രികനായ അഭിഭാഷകന് പരിക്ക്

മരണക്കുരുക്കായി വഴി നീളെ കേബിളുകൾ..! കൊച്ചിയിൽ വീണ്ടും കേബിളിൽ കുരുങ്ങി അപകടം ; ബൈക്ക് യാത്രികനായ അഭിഭാഷകന് പരിക്ക്

സ്വന്തം ലേഖകൻ

എറണാകുളം: കൊച്ചിയിൽ ബൈക്ക് യാത്രികനായ അഭിഭാഷകൻ്റെ കഴുത്തിൽ കേബിൾ കുരുങ്ങി അപകടം. ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് അഭിഭാഷകൻ കുര്യനാണ് ഗുരുതരമായി പരിക്കേറ്റത്.

ഇന്ന് രാവിലെ 6 മണിക്ക് എം.ജി റോഡിലായിരുന്നു അപകടം. പരിക്കേറ്റ കുര്യനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇദ്ദേഹത്തിന് കഴുത്തിൽ മുറിവും കാലിന്റെ എല്ലിന് പൊട്ടലുമുണ്ട്. കൊച്ചിയില്‍ സമാനമായ അപകടം ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്.

അതേസമയം റോഡരികിൽ അപകടം പതിയിരിക്കുന്ന കേബിളുകൾ നീക്കം ചെയ്യുമെന്ന് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസ്സോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്.. കെഎസ്ഈബിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ആകും നടപടി.

സംഘടനയ്ക്ക് കീഴിലുള്ള എല്ലാ അംഗങ്ങളോടും അവരുടെ നെറ്റ് വർക്ക് പരിധിക്ക് ഉള്ളിൽ അപകടരമായ രീതിയിലുള്ള കേബിളുകൾ ഉണ്ടോ എന്ന് പരിശോധിക്കാനും അവ ഉടൻ നീക്കം ചെയ്യാനും നി‍ർദ്ദേശം നൽകിയെന്ന് സംഘടന അറിയിച്ചു.