video
play-sharp-fill
പോക്സോ കേസ് പ്രതി അതിജീവിതയുടെ വീട്ടിലെത്തി തൂങ്ങിയ നിലയിൽ; മരിച്ചത് റിട്ട.പൊലീസ് ഉദ്യോഗസ്ഥൻ

പോക്സോ കേസ് പ്രതി അതിജീവിതയുടെ വീട്ടിലെത്തി തൂങ്ങിയ നിലയിൽ; മരിച്ചത് റിട്ട.പൊലീസ് ഉദ്യോഗസ്ഥൻ

സ്വന്തം ലേഖകൻ

കോഴിക്കോട്: പോക്സോ കേസിലെ പ്രതിയെ അതിജീവിതയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പുറ്റെക്കാട് പീസ് നെറ്റില്‍ കെ.പി.ഉണ്ണി (57) ആണ് ആത്മഹത്യ ചെയ്തത്.

റിട്ട.പൊലീസ് ഉദ്യോഗസ്ഥനാണ് മരിച്ച ഉണ്ണി.
എട്ടു വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍, റിട്ട.എസ്‌ഐ ആയ ഉണ്ണിയെ 2021ല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഈ കേസില്‍ ഇയാള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട നിയമനടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രതിയായ മുന്‍ പൊലീസ് ഉദ്യോഗസ്ഥനെ അതിജീവിതയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം മാറ്റുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Tags :