video
play-sharp-fill

ഒൻപതാം ക്ലാസുകാരി ലഹരിക്കെണിയിൽ കുടുങ്ങിയ സംഭവം ; പിന്നിൽ വൻ റാക്കറ്റ്; ലഹരി ഇടപാടുകൾ റോയൽ ഡ്രഗ്സ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി; അഞ്ചു പേർക്കെതിരെ കേസ് ; ഒരാൾ പെൺകുട്ടിയുടെ അയൽവാസി ; പെൺകുട്ടിയെക്കൂടാതെ നാലു വിദ്യാർഥിനികൾക്കൂടി ലഹരി ഉപയോഗിച്ചിരുന്നതായും കണ്ടെത്തൽ

ഒൻപതാം ക്ലാസുകാരി ലഹരിക്കെണിയിൽ കുടുങ്ങിയ സംഭവം ; പിന്നിൽ വൻ റാക്കറ്റ്; ലഹരി ഇടപാടുകൾ റോയൽ ഡ്രഗ്സ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി; അഞ്ചു പേർക്കെതിരെ കേസ് ; ഒരാൾ പെൺകുട്ടിയുടെ അയൽവാസി ; പെൺകുട്ടിയെക്കൂടാതെ നാലു വിദ്യാർഥിനികൾക്കൂടി ലഹരി ഉപയോഗിച്ചിരുന്നതായും കണ്ടെത്തൽ

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: ഒൻപതാം ക്ലാസുകാരി ലഹരിക്കെണിയിൽ കുടുങ്ങിയ സംഭവത്തിനു പിന്നിൽ വൻ റാക്കറ്റെന്ന് അന്വേഷണ സംഘം. അഞ്ചു പേർക്കെതിരെ കേസെടുത്തു. ഒരാൾ പെൺകുട്ടിയുടെ അയൽവാസിയാണ്. പെൺകുട്ടിയെക്കൂടാതെ നാലു വിദ്യാർഥിനികൾക്കൂടി ലഹരി ഉപയോഗിച്ചിരുന്നതായും കണ്ടെത്തി.റോയൽ ഡ്രഗ്സ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയായിരുന്നു ലഹരി ഇടപാടുകൾ.

പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഒൻപതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി കഴിഞ്ഞ അഞ്ചു മാസമായി സ്കൂളിൽ പോയിട്ടില്ല. രണ്ടു വർഷത്തെ ലഹരി ഉപയോഗത്തെ തുടർന്ന് കുട്ടിക്ക് മാനസിക പ്രശ്നമുണ്ടായി.കൈയിലെ വരകളും മുറിവുകളും കണ്ട് മാതാവ് അന്വേഷിച്ചപ്പോഴാണ് ലഹരി ഉപയോഗിക്കുന്നതായി പെൺകുട്ടി വെളിപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാനസികാവസ്ഥയിൽ മാറ്റമില്ലാതെ വന്നതോടെയാണ് മാതാപിതാക്കൾ പൊലീസിൽ പരാതിയുമായി എത്തിയത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.

പെൺകുട്ടി നൽകിയ വിവരത്തിന്റ അടിസ്ഥാനത്തിലാണ് അയൽവാസിയായ യുവാവടക്കം അഞ്ചു പേർക്കെതിരെ കേസെടുത്തത്. ഇവർക്ക് എവിടെ നിന്നാണ് എം ഡി എം എ ഉൾപ്പടെ ലഭിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

സൗജന്യമായാണ് പെൺകുട്ടികൾക്ക് ലഹരി നൽകിയിരുന്നത്. ഉപയോഗിക്കേണ്ട രീതിയും ഗ്രൂപ്പിലൂടെ നൽകിയിരുന്നു. ഇവരെ പിന്നീട് സംഘം ക്യാരിയറാക്കിയെന്നും ഒരു ഗ്രാം 1000 രൂപയ്ക്കാണ് വിറ്റിരുന്നതെന്നും ഇതിൽ 700 രൂപ വരെ തനിക്ക് ലഭിച്ചിരുന്നതായും പെൺകുട്ടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇവർ ലഹരി സംഘത്തിലെ പ്രധാന കണ്ണികളാണന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.