സംസ്ഥാനത്ത് നമ്പർ പ്ലേറ്റുകള്‍ വ്യക്തമല്ലാത്ത വാഹനങ്ങള്‍ക്കെതിരെ നടപടി; ഗ്രില്ലുകളും സേഫ്റ്റി ബാറുകളും പാടില്ല; പുതിയ നിർദ്ദേശവുമായി ഗതാഗത വകുപ്പ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: വ്യക്തമല്ലാത്ത നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.

വാഹനങ്ങളുടെ മുന്നില്‍ നമ്പർ പ്ലേറ്റുകള്‍ക്ക് വ്യക്തത ഉറപ്പുവരുത്തണമെന്ന് കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓരോതരം വാഹനങ്ങളിലും ഘടിപ്പിക്കേണ്ട നമ്പർ പ്ലേറ്റുകളെക്കുറിച്ചും അവയുടെ വലുപ്പവും അക്ഷരങ്ങളുടെ വലുപ്പവും നിറവും സംബന്ധിച്ചുമുള്ള മാനദണ്ഡങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് കൃത്യമായി നിഷ്കര്‍ഷിച്ചിട്ടുണ്ട്. അവ്യക്തവും ആശയക്കുഴപ്പവും ഉണ്ടാകുന്ന രീതിയിലും മാറ്റം വരുത്താന്‍ ആര്‍ക്കും അവകാശമില്ല.

കാഴ്ച മറയുന്ന തരത്തില്‍ നമ്പർ പ്ലേറ്റുകള്‍ക്ക് മുന്നില്‍ ഗ്രില്ലുകളും സേഫ്റ്റി ബാറുകളും ഫിക്സ് ചെയ്യാനും പാടില്ല.