
എസ്എഫ്‌ഐ വനിതാ നേതാവിനെ ഡിവൈഎഫ്‌ഐ ബ്ലോക്ക് ഭാരവാഹി ക്രൂരമായി മർദിച്ചു ; മർദ്ദനം റോഡിൽ ബൈക്കിടിച്ചു വീഴ്ത്തിയ ശേഷം ; ആക്രമണത്തിനിരയായത് കേരള സര്‍വകലാശാല യൂണിയന്‍ വൈസ് ചെയര്‍മാന്‍ കൂടിയായായ പി ചിന്നു
സ്വന്തം ലേഖകൻ
ആലപ്പുഴ: എസ്എഫ്‌ഐ ഏരിയ പ്രസിഡന്റായ വിദ്യാര്‍ത്ഥിനിയെ ഡിവൈഎഫ്‌ഐ ബ്ലോക്ക് ഭാരവാഹി ക്രൂരമായി മർദിച്ചു. ആലപ്പുഴ ഹരിപ്പാടാണ് സംഭവം. വനിതാ നേതാവായ ചിന്നുവിനെ ഡിവൈഎഫ് ഐ ബ്ലോക്ക് ഭാരവാഹിയായ അമ്പാടിയാണ് ബൈക്കിടിച്ചു വീഴ്ത്തിയ ശേഷം ക്രൂരമായി മർദ്ദിച്ചത് .
തലയ്ക്കും ശരീരത്തും മുറിവേറ്റ ചിന്നു ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദ്ദിച്ചത് ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ അമ്പാടി ഉണ്ണിയാണെന്ന് ചിന്നു പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്പാടിക്കൊപ്പം എസ്എഫ്‌ഐ നേതാവിനെ മര്‍ദ്ദിക്കാന്‍ ഏതാനും സിപിഎം അനുഭാവികളും ഉണ്ടായിരുന്നു.
ആക്രമണത്തിനിരയായ പി ചിന്നു കേരള സര്‍വകലാശാല യൂണിയന്‍ വൈസ് ചെയര്‍മാന്‍ കൂടിയാണ്. അമ്പാടി ഉണ്ണിക്കെതിരെ ചിന്നുവും ഏതാനും പെണ്‍കുട്ടികളും സിപിഎം ഏരിയ നേതൃത്വത്തിനും ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റിക്കും പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ ഡിവൈഎഫ്‌ഐ നിയോഗിച്ച കമ്മീഷന്‍ അന്വേഷണം നടത്തി വരുന്നതിനിടെയാണ് ആക്രമണം നടന്നത്.