കൊച്ചിയിൽ സ്‌കൂൾ കുട്ടികളുമായി പോയ വാഹനം വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വീണു ; അപകടസമയം വാഹനത്തിൽ യുകെജി കുട്ടികൾ ഉൾപ്പെടെ ഇരുപതോളം വിദ്യാർഥികൾ; ആർക്കും പരുക്കില്ല ; വീഴ്ച വരുത്തിയവർക്കെതിരെ നടപടിയും, നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ഡ്രൈവർ തേവര പോലീസിൽ പരാതി നൽകി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : കൊച്ചിയിൽ സ്‌കൂൾ കുട്ടികളുമായി പോയ വാഹനം വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വീണ് അപകടം.യൂകെജി കുട്ടികൾ ഉൾപ്പടെ ഇരുപതോളം കുട്ടികൾ വാഹനത്തിൽ ഉണ്ടായിരുന്നു. ആർക്കും പരുക്കില്ല. തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായത്.

ഇന്ന് രാവിലെ സെന്റ് തെരേസാസ് സ്‌കൂളിലേക്കുള്ള വിദ്യാർത്ഥികളെ കൊണ്ട് പോയവാഹനമാണ് കടവന്ത്ര വിദ്യാനഗർ റോഡിൽ അപകടത്തിൽ പെട്ടത്. വാട്ടർ അതോറിറ്റി അറ്റകുറ്റപണികൾക്കായി കുഴിച്ച കുഴി ശരിയായ വിധം മൂടാത്തതാണ് അപകടകാരണമെന്നാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്നൂറ് മീറ്ററോളം ദൂരത്തിൽ കുഴിയുടെ മുകളിൽ മണ്ണിട്ട് മൂടുക മാത്രമാണ് ചെയ്തത്. ഇതോടെ വാഹനം ഒരു ഭാഗത്തേക്ക് ചരിയുകയായിരുന്നു.
താൽക്കാലികമായി മണ്ണിട്ട ഈ ഭാഗങ്ങളിൽ അപായസൂചനകൾ പോലും സ്ഥാലിച്ചിട്ടില്ലെന്നും അപകടങ്ങൾ തുടർക്കഥയാവുകയാണെന്നും പ്രദേശവാസികൾ പറയുന്നു.

സ്‌കൂൾ വാഹനം അപകടത്തിൽ പെട്ടതോടെ വിദ്യാർത്ഥികളെ മറ്റൊരു വാഹനത്തിൽ സ്‌കൂളിലേക്ക് അയച്ചു. വീഴ്ച വരുത്തിയവർക്കെതിരെ നടപടിയും, നഷ്ടപരിഹാരവും ആവശ്യപ്പെട്ട് വാഹന ഡ്രൈവർ തേവര പോലീസിൽ പരാതി നൽകി.