video
play-sharp-fill

ആധുനിക കൃഷിരീതി പരിശീലനത്തിനായി കേരളത്തില്‍ നിന്നും ഇസ്രായേലിലേക്ക് പോയ കര്‍ഷകര്‍ കൊച്ചിയിൽ തിരിച്ചെത്തി; കാണാതായ കണ്ണൂർ സ്വദേശി ബിജുവിനായി അന്വേഷണം ഊർജ്ജിമാക്കി പൊലീസ്

ആധുനിക കൃഷിരീതി പരിശീലനത്തിനായി കേരളത്തില്‍ നിന്നും ഇസ്രായേലിലേക്ക് പോയ കര്‍ഷകര്‍ കൊച്ചിയിൽ തിരിച്ചെത്തി; കാണാതായ കണ്ണൂർ സ്വദേശി ബിജുവിനായി അന്വേഷണം ഊർജ്ജിമാക്കി പൊലീസ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ആധുനിക കൃഷിരീതി പരിശീലനത്തിനായി കേരളത്തില്‍ നിന്നും ഇസ്രായേലിലേക്ക് പോയ കര്‍ഷകര്‍ കൊച്ചിയിൽ തിരിച്ചെത്തി. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് 26 പേരടങ്ങുന്ന സംഘം കൊച്ചിയിൽ തിരിച്ചെത്തിയത്. ബിജു തലവേദനക്ക് മരുന്ന് വാങ്ങണമെന്ന് പറഞ്ഞാണ് പുറത്തേക്ക് പോയതെന്നും ഇസ്രായേൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും സംഘത്തിലുളളവർ പറഞ്ഞു.

കൃഷി വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ ബി അശോകിന്‍റെ നേതൃത്വത്തില്‍ 27 കര്‍ഷകരാണ് ഈ മാസം 12 ന് ഇസ്രായേലിലേക്ക് പോയത്. തുടർന്ന് കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യനെ ഇസ്രായേല്‍ ഹെര്‍സ്‌ലിയയിലെ ഹോട്ടലില്‍നിന്ന് കാണാതായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ബിജു കുര്യന്‍ കുടുംബവുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ബിജുവിന്‍റെ വിസയ്ക്ക് മെയ് എട്ട് വരെ കാലാവധിയുണ്ട്. എന്നാൽ ഇയാൾ സംഘത്തില്‍ നിന്ന് മുങ്ങിയതിനെതിരെ സര്‍ക്കാര്‍ നിയമ നടപടികളുമായി മുന്നോട്ട് പോവുകയാണ്.

വിമാനടിക്കറ്റിന് ഇസ്രായേലിലേക്കും തിരിച്ചും 55,000 രൂപ മുടക്കിയാണ് ബിജു ആധുനിക കൃഷി രീതി പഠിക്കാനായി പോയത്. യാത്രയിലും സന്ദർശനത്തിനിടയിലും ബിജു ഇസ്രായേലിലെ മലയാളി സുഹൃത്തുക്കളുമായി ബന്ധപ്പെട്ടിരുന്നെന്നാണ് ഒപ്പമുണ്ടായിരുന്ന കർഷകർ പറയുന്നത്.

ബിജുവിന് അപകടം ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരമെന്ന് കൃഷി മന്ത്രി പി പ്രസാദ് പ്രതികരിച്ചിരുന്നു. എംബസിയിലും പൊലീസിലും പരാതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.