
കോട്ടയം നഗരസഭാധ്യക്ഷയ്ക്കെതിരായ അവിശ്വാസപ്രമേയം ; ബിജെപി വിട്ടു നിന്നതിനാൽ പ്രമേയം തള്ളി; ഇടത് വലത് മുന്നണികളെ അധികാരത്തിലേറാന്‍ സഹായിക്കേണ്ടയെന്നതാണ് ബിജെപി നിലപാട്
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യനെതിരേ എല്‍.ഡി.എഫിന്റെ അവിശ്വാസപ്രമേയ ചര്‍ച്ച തള്ളി. ചർച്ചയിൽ നിന്ന് ബി ജെ പി വിട്ടു നിന്നതിനാലാണ് പ്രമേയം തള്ളിയത്. ഇടത് വലത് മുന്നണികളെ അധികാരത്തിലേറാന്‍ സഹായിക്കേണ്ടയെന്നതാണ് ബിജെപി നിലപാട്.
സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ തിങ്കളാഴ്ച രാവിലെയാണ് ബി.ജെ.പി. നിലപാട് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബിജെപി വിട്ടുനില്‍ക്കുന്നതോടെ ക്വാറം തികയാതെ അവിശ്വാസ പ്രമേയം പരാജപ്പെടുമെന്ന് ഉറപ്പായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

52 അംഗ കൗണ്‍സിലില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും 22 വീതം അംഗങ്ങളാണുണ്ടായിരുന്നത്. ഒരു കൗണ്‍സിലറുടെ മരണത്തോടെ യു.ഡി.എഫ്.-21, എല്‍.ഡി.എഫ്.-22, ബി.ജെ.പി.-എട്ട് എന്നതാണ് ഇപ്പോഴത്തെ കക്ഷിനില.
അവിശ്വാസപ്രമേയം ചര്‍ച്ചയ്ക്ക് എടുക്കണമെങ്കില്‍ പകുതിയില്‍ കൂടുതല്‍ അംഗങ്ങള്‍ കൗണ്‍സിലില്‍ ഹാജരായി ഒപ്പ് രേഖപ്പെടുത്തണം. 27 അംഗങ്ങള്‍ സഭയില്‍ എത്തിയാല്‍ മാത്രമേ യോഗം ആരംഭിക്കാന്‍ കഴിയുമായിരുന്നുള്ളൂ.