play-sharp-fill
കളിക്കുന്നതിനിടെ മൂന്നു വയസുകാരന്റെ തലയില്‍ വളയം കുടുങ്ങി ; വീട്ടുകാരും പരിസരവാസികളും ആഞ്ഞു പരിശ്രമിച്ചിട്ടും വളയം ഊരാനായില്ല ; രക്ഷകരായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ

കളിക്കുന്നതിനിടെ മൂന്നു വയസുകാരന്റെ തലയില്‍ വളയം കുടുങ്ങി ; വീട്ടുകാരും പരിസരവാസികളും ആഞ്ഞു പരിശ്രമിച്ചിട്ടും വളയം ഊരാനായില്ല ; രക്ഷകരായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ

സ്വന്തം ലേഖകൻ

മലപ്പുറം: കളിക്കുന്നതിനിടെ തലയില്‍ വളയം കുടുങ്ങിയ മൂന്നു വയസുകാരന് രക്ഷകരായി ഫയർഫോഴ്സ് സംഘം. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വളയം മുറിച്ച് മാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

ശനിയാഴ്ച രാത്രിയാണ് സംഭവം.
കണ്ണപ്പറമ്പില്‍ മഹേഷിന്റെ മകന്‍ മൂന്നു വയസ്സുകാരനായ ഹൈസണ്‍ ആണ് അപകടത്തില്‍പ്പെട്ടത്. കളിക്കിടെ വാഹനത്തിന്റെ ഓയില്‍ ഫില്‍ട്ടര്‍ വളയം തലയില്‍ കുടുങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരച്ചില്‍ കേട്ട് വീട്ടുകാരെത്തിയപ്പോഴാണ് ഓയില്‍ ഫില്‍ട്ടറിന്‍റെ വളയം കുട്ടിയുടെ കഴുത്തില്‍ കുരുങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാരും പരിസരവാസികളും വളയം ഊരാനായി ശ്രമം നടത്തിയിട്ടും നടക്കാതെ വന്നതോടെയോടെ തിരൂര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.

ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് ഫില്‍ട്ടര്‍ വളയം കട്ട് ചെയ്തു കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.