
ശമ്പളം ഗഡുക്കളായി നല്‍കാനുള്ള തീരുമാനം; കടുത്ത പ്രതിഷേധം; കെഎസ്ആര്‍ടിസി ജീവനക്കാര്‍ മുഖ്യമന്ത്രിക്ക് കത്തയക്കും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പളം ഗഡുക്കളായി നല്‍കാനുള്ള തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി സിഐടിയുവിന്റെ നേതൃത്വത്തിലുള്ള കെഎസ്ആര്‍ടിഇഎ രംഗത്ത്. ശമ്പള വിതരണം സംബന്ധിച്ച കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിന്റെ ഉത്തരവ് പ്രകാരം എല്ലാ യൂണിറ്റിലും കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് തിങ്കളാഴ്ച പ്രക്ഷോഭങ്ങള്‍ നടത്തുന്നത്.കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിന്റെ വ്യവസായ-തൊഴിലാളിവിരുദ്ധ നിലപാടുകള്‍ക്കെതിരെ 10,000 ജീവനക്കാരുടെ കത്തയക്കല്‍ ക്യാംപയിന്‍ നടത്തും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചീഫ് ഓഫീസില്‍ പ്രതിഷേധ ധര്‍ണയും സംഘടിപ്പിക്കും. പ്രതിഷേധ പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം സംഘടനയുടെ വര്‍ക്കിംഗ് പ്രസിഡന്റ് സികെ ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ തിരുവനന്തപുരം നഗരത്തില്‍ നിന്നും പ്രതിഷേധ പ്രകടനമായി ചീഫ് ഓഫീസില്‍ എത്തിയാണ് പ്രതിഷേധ ധര്‍ണ നടത്തുന്നത്.