
വീണ്ടും കറുപ്പിന് വിലക്ക്; മുഖ്യമന്ത്രി പങ്കെടുക്കുന്ന കോഴിക്കോട്ടെ പരിപാടിയില്‍ കറുത്ത വസ്ത്രത്തിനും മാസ്കിനും വിലക്ക്
സ്വന്തം ലേഖകൻ
കോഴിക്കോട്: മുഖ്യമന്ത്രി പങ്കെടുക്കുന്ന കോഴിക്കോട് മീഞ്ചന്ത ആർട്‌സ് കോളേജിലെ പരിപാടിയിൽ കറുത്ത വസ്ത്രവും മാസ്‌ക്കും ഒഴിവാക്കാൻ വിദ്യാർഥികൾക്ക് കോളേജ് അധികൃതരുടെ നിർദേശം. ഇന്നലെയാണ് വിദ്യാർഥികൾക്ക് കറുപ്പ് വസ്ത്രമണിഞ്ഞ് എത്തരുതെന്ന് കോളേജ് അധികൃതർ നിർദേശം നൽകിയത്.
അതേസമയം മുഖ്യമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ഇന്നും രണ്ട് കെ.എസ്.യു പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിൽ എടുത്തു. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് സൂരജ്, എലത്തൂർ ബ്ലോക്ക് പ്രസിഡന്റ് രാഗിൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചുങ്കം ജംഗഷനിൽ വെച്ചാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വഴിയിൽ നിൽക്കുകയായിരുന്ന ഇരുവരേയും പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്തിനാണ് തങ്ങളെ കസ്റ്റഡിയിലെടുക്കുന്നത് എന്ന ഇരുവരുടേയും ചോദ്യത്തിന് ഇത് കരുതൽ തടങ്കലാണെന്നും അതിന് നിയമമുണ്ടെന്നുമാണ് പൊലീസ് നൽകിയ വിശദീകരണം.