കോട്ടയം തിടനാട് വാഹനാപകടം; നിയന്ത്രണം വിട്ട മൂന്നിലവ് സ്വദേശിയുടെ കാര്‍ മറ്റു വാഹനങ്ങളിൽ ഇടിച്ച്; മൂന്ന് വാഹനങ്ങൾ തകര്‍ന്നു

Spread the love

സ്വന്തം ലേഖിക

തിടനാട്: ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡില്‍ തിടനാട് തണ്ണിനാവാതിലിലുണ്ടായ അപകടത്തില്‍ മൂന്ന് വാഹനം തകര്‍ന്നു.

ശനിയാഴ്ച 11 മണിയോടെയാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്ന്‌ ഈരാറ്റുപേട്ടയ്ക്ക് വന്ന മൂന്നിലവ് സ്വദേശി വി.എ.ജോസിന്റെ കാര്‍ നിയന്ത്രണം വിട്ട് റോഡിന്റെ മറുവശത്ത്‌ നിര്‍ത്തിയിട്ടിരുന്ന തിടനാട് സ്വദേശി സന്തോഷിന്റെ വാഹനത്തില്‍ ഇടിക്കുകയായിരിന്നു.

ഇടിയുടെ ആഘാതത്തില്‍ സന്തോഷിന്റെ കാര്‍ ഈരാറ്റുപേട്ടയില്‍ നിന്ന്‌ കാഞ്ഞിരപ്പള്ളിക്ക് വന്ന ഇടുക്കി അണക്കര സ്വദേശിയായ സോണി വര്‍ഗീസിന്റെ വാഹനത്തില്‍ ഇടിച്ചു.

അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തിടനാട് പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.