
സ്വന്തം ലേഖിക
കോട്ടയം: ചായയും കാപ്പിയുമൊക്കെ ചൂടോടെ കുടിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍.
ചെറിയ ചാറ്റല്‍ മഴ സമയത്ത് ചൂട് ചായ ഊതിക്കുടിക്കാന്‍ കൊതിക്കാത്ത ഒരു മലയാളിയുമുണ്ടാകില്ല എന്നതാണ് സത്യാവസ്ഥ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ഇത്തരം ചൂടുകീടിയ ഭക്ഷണങ്ങളോ പാനീയങ്ങളോ കഴിക്കുന്നവര്‍ അതുമൂലമുണ്ടാകുന്ന ദോഷമെന്താണെന്ന് മനസിലാക്കുന്നില്ല.
അമിതമായി ചൂടുള്ള പാനീയങ്ങളും ഭക്ഷണപദാര്‍ത്ഥങ്ങളും കഴിക്കുന്നതുമൂലം അന്നനാള ക്യാന്‍സറിനു വരെ സാധ്യതയുണ്ടെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നു.
ചൂടു കൂടിയ ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നതിനു മുൻപ് കുറച്ച് നിമിഷം കാത്തിരിക്കുന്നത് നല്ലതാണെന്നാണ് പല പഠനങ്ങളിലും പറയുന്നത്. തിളപ്പിച്ച് 4 മിനിറ്റ് കാത്തിരുന്ന ശേഷം മാത്രമേ ചായയും കാപ്പിയും ഉള്‍പ്പടെയുള്ള പാനീയങ്ങള്‍ കുടിക്കാവൂ.
ലെഡ്, പരിസരമലിനീകരം തുടങ്ങി ക്യാന്‍സറിലേയ്ക്കു നയിച്ചേക്കാവുന്ന ക്ലാസ് 2 എ എന്ന പട്ടികയിലാണ് ചൂടുള്ള പാനീയങ്ങളേയും ഉള്‍പ്പെടുത്തിരിക്കുന്നത്. അന്നനാളത്തെ ബാധിക്കുന്ന ഇത്തരം ക്യാന്‍സര്‍ മൂലം പ്രതിവര്‍ഷം 400,000ത്തില്‍ പരം ആളുകള്‍ മരണപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍.