video
play-sharp-fill

ബന്ധുവിനെ എയർപോർട്ടിലാക്കി മടങ്ങവേ  കാറും ടോറസ് ലോറിയും  കൂട്ടിയിടിച്ച് അപകടം ; ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക് ; അപകടത്തിൽപ്പെട്ടത് കാഞ്ഞിരപ്പള്ളി സ്വദേശികൾ

ബന്ധുവിനെ എയർപോർട്ടിലാക്കി മടങ്ങവേ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം ; ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക് ; അപകടത്തിൽപ്പെട്ടത് കാഞ്ഞിരപ്പള്ളി സ്വദേശികൾ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: തൊടുപുഴ മുട്ടത്ത് കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശിനി മറിയം ബീവിയാണ് മരിച്ചത്.അപകടത്തിൽ കാർ യാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റു.

മുട്ടം, ഊരക്കുന്ന് പള്ളി ജംഗ്ഷനിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്.
കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ സ്വദേശി തൈപ്പറമ്പിൽ സക്കീറും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. സക്കീറിന്‍റെ മാതൃസഹോദരിയാണ് മരിച്ച മറിയം ബീവി. ബന്ധുവിനെ നെടുമ്ബാശേരി എയര്‍പോര്‍ട്ടില്‍ എത്തിച്ച്‌ മടങ്ങി വരുമ്ബോഴായിരുന്നു അപകടം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈരാറ്റുപേട്ട ദിശയിലേക്ക് വന്ന കാർ മുന്നിലുണ്ടായിരുന്ന ബസിനെ മറികടന്ന് ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാരും മുട്ടം പോലീസും ചേര്‍ന്നാണ് കാറില്‍ ഉണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മറിയം ബീവിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കാര്‍ ഓടിച്ചിരുന്ന സക്കീര്‍, സഹോദരി നുസൈബ, മകന്‍ റാഷിദ് എന്നിവരെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.