video
play-sharp-fill
പരിശീലനം ലഭിച്ച 120 കമാണ്ടോകള്‍; കേരള പൊലീസിൻ്റെ പുതിയ തീവ്രവാദ വിരുദ്ധ വിഭാഗം; അവഞ്ചേഴ്സിന് അംഗീകാരം നല്‍കി സ‍ര്‍ക്കാര്‍

പരിശീലനം ലഭിച്ച 120 കമാണ്ടോകള്‍; കേരള പൊലീസിൻ്റെ പുതിയ തീവ്രവാദ വിരുദ്ധ വിഭാഗം; അവഞ്ചേഴ്സിന് അംഗീകാരം നല്‍കി സ‍ര്‍ക്കാര്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാന പൊലീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ വിരുദ്ധ സ്ക്വാഡായ അവഞ്ചേഴ്സിന് സാധൂകരണം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.

നഗര മേഖകളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും തടയാനും സ്ഫോടക വസ്തുക്കള്‍ നശിപ്പിക്കുന്നതിനും വേണ്ടി പ്രത്യേക പരിശീലനം നല്‍കിയാണ് അവഞ്ചേഴ്സിന് രൂപം നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനില്‍ നിന്നും തെരഞ്ഞെടുത്ത 120 കമാണ്ടോകള്‍ക്കാണ് ഇതിനായി പരിശീലനം നല്‍കിയത്. ഡിജിപിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നഗര പ്രദേശങ്ങളിലെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നേരിടാന്‍ രൂപീകരിച്ച അവഞ്ചേഴ്സ് പ്രവര്‍ത്തിച്ചിരുന്നത്.

ഡിജിപിയുടെ അപേക്ഷ പ്രകാരം സര്‍ക്കാരും അവഞ്ചേഴ്സ് രൂപീകരണത്തെ സാധൂകരിച്ച്‌ ഉത്തരവിറക്കുകയായിരുന്നു.

തിരുവനന്തപുരം, കൊച്ചി,കോഴിക്കോട് നഗരങ്ങള്‍ കേന്ദ്രീകരിച്ചാകും തീവ്രവാദി വിരുദ്ധ വിഭാഗം ഐജിയുടെ കീഴില്‍ അവഞ്ചേഴ്സിൻ്റെ പ്രവര്‍ത്തനം.