സ്ത്രീധന പീഡനം; ബെല്‍റ്റുകൊണ്ട് പുറത്തടിച്ചു; മദ്യപിച്ചെത്തി ക്രൂരമായി മര്‍ദ്ദിച്ചു; കായംകുളത്ത് സിപിഐ നേതാവിനും കുടുംബത്തിനുമെതിരെ ഭാര്യയുടെ പരാതി

Spread the love

സ്വന്തം ലേഖിക

കായംകുളം: സിപിഐ ജില്ലാ നേതാവിനും കുടുംബത്തിനുമെതിരെ പരാതിയുമായി യുവതി രംഗത്ത്.

സ്ത്രീധനത്തിന്റെ പേരില്‍ സിപിഐ കായംകുളം ചിറക്കടവം എല്‍.സി സെക്രട്ടറിയായ ഭര്‍ത്താവും കുടുംബവും ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിറക്കടവം സ്വദേശിനി ഇഹ്സാനയാണ് ഭര്‍ത്താവ് ഷമീര്‍ റോഷനും വീട്ടുകാര്‍ക്കുമെതിരെ കായംകുളം സ്റ്റേഷനില്‍ പരാതി നല്‍കിയത്.

മൂന്നുവര്‍ഷം മുൻപായിരുന്നു ഇഹ്സാനയും ഷമീര്‍ റോഷനും തമ്മിലുള്ള വിവാഹം. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ഷമീര്‍ റോഷന്‍ സ്ഥിരമായി മര്‍ദ്ദിച്ചിരുന്നു എന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസവും സ്ത്രീധനത്തിന്‍റെ പേരില്‍ വഴക്കുണ്ടായി, തുടര്‍ന്ന് ഭര്‍ത്താവ് തന്നെ അതിക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ഇഹ്സാന പറയുന്നു. ഇസ്ഹാനയുടെ പുറത്ത് ബെല്‍റ്റുകൊണ്ട് അടിച്ച പാടുണ്ട്.

ഭര്‍ത്താവും ഭര്‍തൃമാതാവും സഹോദരിയും ചേര്‍ന്നാണ് തന്നെ കഴിഞ്ഞദിവസം മര്‍ദ്ധിച്ചത് എന്ന് യുവതി പൊലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. പരിക്കേറ്റ ഇഹ്സാന കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും കായംകുളം പൊലീസ് അറിയിച്ചു.