സ്വന്തം ലേഖിക
ന്യൂഡൽഹി: പാസ്‌പോര്‍ട്ട് ഇഷ്യൂ ചെയ്യുന്നതിന് മുന്നോടിയായി നടക്കുന്ന പോലീസ് വെരിഫിക്കേഷന്‍ പ്രക്രിയ എളുപ്പമാക്കാനായി വിദേശകാര്യ മന്ത്രാലയം പുതിയ ആപ്പ് പുറത്തിറക്കി.
‘m Passport പോലീസ് ആപ്പ്’ എന്ന് പേരിട്ടിരിക്കുന്ന ആപ്പാണ് പുറത്തിറക്കി. ഇതോടെ പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ അഞ്ച് ദിവസത്തിനകം പൂര്‍ത്തിയാക്കാനാകും. 15 ദിവസമാണ് ഇപ്പോള്‍ വെരിഫിക്കേഷനായി വേണ്ടിയിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആപ്പ് വരുന്നതോടെ പാസ്‌പോര്‍ട്ട് ഇഷ്യു ടൈംലൈന്‍ പത്ത് ദിവസമായി കുറയുമെന്നും ഡല്‍ഹി റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ അഭിഷേക് ദുബെയുടെ പ്രസ്താവനയില്‍ വ്യക്തമാക്കി. പോലീസ് വെരിഫിക്കേഷന്‍, റിപ്പോര്‍ട്ട് നല്‍കല്‍ തുടങ്ങിയ എല്ലാ ജോലികളും ഇനി ആപ്പ് വഴിയായിരിക്കും നടത്തുക.
പുതിയ മാര്‍ഗം നടപ്പിലാക്കുന്നതോടെ പാസ്പോര്‍ട്ട് പ്രക്രിയകള്‍ കടലാസ് രഹിതമാക്കി എല്ലാം ആപ്പ് വഴി സാധ്യമാക്കുമെന്ന് റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ആപ്പ് പുറത്തിറക്കിയത് “പാസ്‌പോര്‍ട്ടുകളുടെ വേഗത്തിലുള്ള പരിശോധനയ്ക്കായി പാസ്‌പോര്‍ട്ട് മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിച്ചു. ഡിജിറ്റല്‍ വെരിഫിക്കേഷനിലൂടെ സമയം ലാഭിക്കാനാകും പോലീസ് അന്വേഷണത്തില്‍ സുതാര്യത കൊണ്ടുവരാനും സാധിക്കും “, അമിത് ഷാ പറഞ്ഞു.