video
play-sharp-fill

രാത്രിയിൽ ബൈക്കിൽ കറങ്ങി നടന്ന് ഒട്ടുപാൽ മോഷണം; രണ്ട് പേർ ഈരാറ്റുപേട്ട പോലീസിൻ്റെ പിടിയിൽ

രാത്രിയിൽ ബൈക്കിൽ കറങ്ങി നടന്ന് ഒട്ടുപാൽ മോഷണം; രണ്ട് പേർ ഈരാറ്റുപേട്ട പോലീസിൻ്റെ പിടിയിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: ഒട്ടുപാൽ മോഷണ കേസിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

ഭരണങ്ങാനം ഉള്ളനാട് മാരിപ്പുറത്ത് വീട്ടിൽ എബ്രഹാം മകൻ അജീഷ് എബ്രഹാം (38), ഈരാറ്റുപേട്ട വട്ടക്കയം ഭാഗത്ത് ചായപ്പറമ്പ് വീട്ടിൽ ഈസാ മകൻ ഷിഹാബ് (38) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവങ്ങളിലായി ചെത്തിമറ്റം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ചേന്നാട് മണിയംകുളം ഭാഗത്തുള്ള ബൽസ് എസ്റ്റേറ്റിലെ ലയത്തിലെ മുറിയിൽ സൂക്ഷിച്ചിരുന്ന 100 കിലോഗ്രാം ഒട്ടുപാലും കൂടാതെ നരിയങ്ങാനം ഭാഗത്തുള്ള ഒരു ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാലും മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നു.

പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ ഇവരാണ് മോഷ്ടാക്കൾ എന്ന് കണ്ടെത്തുകയും തുടർന്ന് ഇരുവരെയും ഇടപ്പാടിയിൽ നിന്നും പിടികൂടുകയുമായിരുന്നു.

രാത്രിയിൽ ബൈക്കിൽ കറങ്ങി നടന്നായിരുന്നു ഇരുവരും ഒട്ടുപാൽ മോഷ്ടിച്ചിരുന്നത്. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ ഷാബുമോൻ ജോസഫ്, സി.പി.ഓ മാരായ ജിനു കെ.ആർ, അനീഷ് കെ.സി, ശ്യാംകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി.