
വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കണം; ആപ്പാഞ്ചിറ പൗരസമിതി കൊടിക്കുന്നില്‍ സുരേഷ് എം പിക്ക് നിവേദനം നല്‍കി; അമൃത് ഭാരത് സ്‌റ്റേഷനാക്കി ഉയര്‍ത്തണമെന്നും ആവശ്യം
സ്വന്തം ലേഖകൻ
കടുത്തുരുത്തി: വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആപ്പാഞ്ചിറ പൗരസമിതി കൊടിക്കുന്നില്‍ സുരേഷ് എം പിക്ക് നിവേദനം നല്‍കി.
വഞ്ചിനാട് എക്‌സ്പ്രസ്,രാജ്യറാണി, അമൃത,പരശുറാം, മലബാര്‍,വേണാട് ,വേളാങ്കണ്ണി , ബോംബെ കന്യാകുമാരി ,ചെന്നൈ തിരുവനന്തപുരം , ബാംഗ്ലൂര്‍ ഐലന്റ് എന്നീ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് വൈക്കം റോഡില്‍ സ്‌റ്റോപ്പ് അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടാണ് റെയില്‍വെ ബോര്‍ഡിന്റെ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി മെമ്പര്‍ കൂടിയായ കൊടിക്കുന്നില്‍ സുരേഷ് എം പിക്ക് നിവേദനം സമര്‍പ്പിച്ചത്. ആപ്പാഞ്ചിറ പൗരസമിതി ഭാരവാഹികളായ ആപ്പാഞ്ചിറ പൊന്നപ്പന്‍,പി ജെ.തോമസ്,പി.ബി.ചന്ദ്രബോസ് ഭാവന ,അബ്ബാസ് നടയ്ക്കമ്യാലില്‍ എന്നിവരാണ് എം പിക്ക് നിവേദനം നല്‍കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം എറണാകുളം മെയിന്‍ റോഡിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന റെയില്‍വെ സ്‌റ്റേഷനാണ് വൈക്കം റോഡ് റെയില്‍ വെ സ്‌റ്റേഷന്‍. ഇവിടെ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിച്ചാല്‍ വൈക്കം ,മീനച്ചില്‍ താലൂക്കുകളിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ലഭിക്കും. ഇവിടെ നിലവില്‍ പാലരുവി,കേരള എക്‌സ്പ്രസ്‌കള്‍ക്കും പാസഞ്ചര്‍ ട്രെയിനുകള്‍ക്കും മാത്രമാണ് സ്‌റ്റോപ്പുള്ളത്.
സ്‌റ്റേഷനില്‍ റിസര്‍വേഷന്‍ സൗകര്യവും ഏര്‍പ്പെടുത്തിയാല്‍ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് വളരെ പ്രയോജനം ലഭിക്കുന്നതാണ്. ഈ സ്‌റ്റേഷനെ അമൃത് ഭാരത് സ്‌റ്റേഷനാക്കി ഉയര്‍ത്തണമെന്നും ഇതോടൊപ്പം പൗരസമിതി ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങള്‍ റെയില്‍വെ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി അംഗീകാരം നേടിത്തരാന്‍ എല്ലാ നടപടികള്‍ക്കും വേണ്ട സഹായം ചെയ്യുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി ഉറപ്പ് നല്‍കി.
ഇന്ത്യാ ചരിത്രത്തില്‍ ഒട്ടേറെ ചരിത്ര പ്രാധാന്യമുള്ള വൈക്കത്തിന്റെ നാമധേയത്തിലുള്ള റെയില്‍വെ സ്റ്റേഷന് വികസന സാധ്യതയേറെയുണ്ടെന്ന് എം പി പറഞ്ഞു.
പ്രസിദ്ധമായ നിരവധി ദേവാലയങ്ങളും പോളിടെക്‌നിക്,എഞ്ചിനീയറിംഗം കോളജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരവധിയായ സര്‍ക്കാര്‍ ഓഫീസുകളുമുള്ള ഇവിടെ കൂടുതല്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്കു വേണ്ടി ആപ്പാഞ്ചിറ പൗരസമിതി സമരരംഗത്താണ്.