പത്തനംതിട്ടയിൽ കോളേജ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം..! മൗണ്ട് സിയോൺ ലോ കോളേജ് ഹോസ്റ്റലിൽ നിന്ന് ഭക്ഷണം കഴിച്ച 13ഓളം വിദ്യാർത്ഥികൾ ചികിത്സയിൽ; ഹോസ്റ്റലിൽ നിന്ന് ലഭിക്കുന്ന ഭക്ഷണം മോശമെന്ന് ആരോപണം
സ്വന്തം ലേഖകൻ
പത്തനംതിട്ട : പത്തനംതിട്ടയിൽ കോളേജ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. മൗണ്ട് സിയോൺ ലോ കോളേജിലെ ഹോസ്റ്റലിൽ നിന്ന് ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്കാണ് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടത്.
തുടർന്ന് 13 പെൺകുട്ടികൾ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹോസ്റ്റലിലെ ഭക്ഷണമാണ് അസ്വസ്ഥതകൾക്ക് കാരണമെന്ന് കുട്ടികൾ ആരോപിച്ചു. ഇതിനുമുമ്പും മൗണ്ട് സിയോൺ ലോ കോളേജിലെ ഹോസ്റ്റലിൽ നിന്ന് ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് അസ്വസ്ഥതകൾ ഉണ്ടായിട്ടുണ്ട്.
കോളേജ് ഹോസ്റ്റലിൽ നിന്ന് ലഭിക്കുന്ന ഭക്ഷണം മോശമാണെന്ന് പലതവണ വിദ്യാർഥികൾ പരാതിപ്പെട്ടിരുന്നു. എന്നാൽ ഇതിനെതിരെ നടപടി ഉണ്ടായില്ലെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.
Third Eye News Live
0
Tags :