video
play-sharp-fill
ജമ്മുകശ്മീരിലെ കത്രയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി;  ആളപായമില്ല

ജമ്മുകശ്മീരിലെ കത്രയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി; ആളപായമില്ല

സ്വന്തം ലേഖകൻ

കത്ര : ജമ്മുകശ്മീരിൽ ഭൂചലനം. വെള്ളിയാഴ്ച പുലർച്ചയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

കശ്മീരിലെ കത്രയിൽ നിന്നും 97 കിലോമീറ്റർ കിഴക്കാണ് ഭൂചലനമുണ്ടായതെന്നാണ് റിപ്പോർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉപരിതലത്തിൽ നിന്നും 10 കിലോമീറ്റർ ആഴത്തിൽ അനുഭവപ്പെട്ട ഭൂചലനത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

നേരത്തെ ഫെബ്രുവരി 13ന് സിക്കിമിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. പുലർച്ചെ 4.15നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി