
സ്വന്തം ലേഖിക
പാലാ: വീട്ടമ്മയ്ക്ക് നേരെ വധഭീഷണി മുഴക്കിയതിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
വള്ളിച്ചിറ വലവൂർ ഭാഗത്ത് നാരകത്തടത്തിൽ വീട്ടിൽ റെജി മകൻ ആൽബിൻ ജോർജ് (29) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാൾ ഇന്നലെ വൈകിട്ട് ബന്ധുവായ വീട്ടമ്മയുടെ വീട്ടിൽ എത്തി കോടാലി കൊണ്ട് വീടിന്റെ വാതിൽ പൊളിക്കുകയും, വീട്ടമ്മയെ ചീത്ത വിളിക്കുകയും, വധഭീഷണി മുഴക്കുകയുമായിരുന്നു.
ഇവരുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ അബ്രഹാം കെ.എം, ബിജു ജോസഫ്,സുജിത് കുമാർ സി.പി.ഓ മാരായ റോയി വി.എം, ജോബി എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.