video
play-sharp-fill

മഞ്ഞ് പുതച്ച് കിടക്കുന്ന കശ്മീരിലെ  ഗുൽമാർഗിൽ സ്കീയിങ് ; രണ്ടുദിവസത്തെ അവധി ആഘോഷിച്ച് രാഹുൽ ഗാന്ധി; വീഡിയോ കാണാം

മഞ്ഞ് പുതച്ച് കിടക്കുന്ന കശ്മീരിലെ ഗുൽമാർഗിൽ സ്കീയിങ് ; രണ്ടുദിവസത്തെ അവധി ആഘോഷിച്ച് രാഹുൽ ഗാന്ധി; വീഡിയോ കാണാം

Spread the love

സ്വന്തം ലേഖകൻ

ഡൽഹി : പിന്നിട്ട ഭാരത് ജോഡോ യാത്ര വിജയകരമായി അവസാനിച്ചതിന് പിന്നാലെ അവധി ആഘോഷിച്ച് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. ജമ്മു കശ്മീരിലെ ഗുൽമാർഗിലെത്തിയാണ് രാഹുൽ ഗാന്ധി രണ്ടുദിവസത്തെ അവധി ആഘോഷിക്കുന്നത്.

മഞ്ഞു മലകൾക്കിടയിലൂടെ രാഹുൽ സ്കീയിം​ഗ് നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. സുരക്ഷാ ഉദ്യോ​ഗസ്ഥരുടെ വലയത്തിൽ നിന്ന് സ്കീയിം​ഗ് നടത്തുന്ന രാ​ഹുൽ​ ​ഗാന്ധിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുൽമാർഗ് സ്കീയിങ് റിസോർട്ടിലേക്കുള്ള യാത്രക്കിടയിൽ ടാങ്മാർഗ് നഗരത്തിൽ ഇറങ്ങി രാഹുൽ സമയം ചിലവിടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

വിനോദ സഞ്ചാരികൾക്കൊപ്പം സെൽഫിയെടുക്കാൻ കൂടിയ രാഹുൽ പക്ഷേ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. കശ്മീരിൽ ഒരു സ്വകാര്യ ചടങ്ങിലും രാഹുൽ പങ്കെടുക്കും.