
സ്വന്തം ലേഖകൻ
ആലപ്പുഴ: ഹരിപ്പാട് ഉപയോഗിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. കരുവാറ്റ സൗഭാഗ്യയില്‍ ദാമോദരന്‍ നായരുടെ മൊബൈല്‍ ഫോണാണ് ഉപയോഗത്തിനടിയില്‍ കയ്യിലിരുന്ന് കഴിഞ്ഞദിവസം പൊട്ടിത്തെറിച്ചത്.
അപകടത്തില്‍ മൊബൈല്‍ ഫോണ്‍ പൂര്‍ണമായും കത്തി നശിച്ചു. പരിക്കേറ്റ ദാമോദരന്‍ നായര്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു വര്‍ഷം മുൻപ് വാങ്ങിയ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ഹരിപ്പാട് പൊലീസില്‍ ദാമോദരന്‍ നായര്‍ പരാതി നല്‍കിയിട്ടുണ്ട്.