
പാലക്കാട് നിന്ന് കാണാതായ പതിനേഴുകാരൻ തൃശ്ശൂരിൽ മരിച്ച നിലയിൽ; കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ചതെന്ന് പ്രാഥമിക നിഗമനം; അന്വേഷണം ആരംഭിച്ച് പൊലീസ്
സ്വന്തം ലേഖകൻ
പാലക്കാട്: പേഴുങ്കരയിൽ നിന്ന് കാണാതായ 17കാരൻ മരിച്ചു. തൃശ്ശൂരിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ചെന്നാണ് പോലീസ് പറയുന്നത്. തിങ്കളാഴ്ചയാണ് അനസിനെ കാണായത്.
ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ അനസ് നേരത്തെ ഇറങ്ങുകയായിരുന്നു. എന്നാൽ ഏറെ വൈകിയും അനസ് തിരിച്ചെത്താതിനെ തുടർന്ന് അന്വേഷണം നടത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു. പിന്നീട് ചാവക്കാട് ഭാഗത്തു നിന്ന് അനസിനെ കണ്ടതായി വിവരം ലഭിച്ചിരുന്നു. എന്നാൽ പൊലീസും വീട്ടുകാരും എത്തുന്നതിന് മുൻപേ അനസ് അവിടെ നിന്ന് കടന്ന് കളഞ്ഞിരുന്നു.
അനസിന്‍റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ ചാവക്കാടുള്ള ഒരു കടയിൽ വിറ്റ് പണം കൈപ്പറ്റിയിരുന്നു. തൃശ്ശൂർ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ അനസിനെ കണ്ടെത്തുന്നത്.