video
play-sharp-fill

ജീവനിൽ കൊതിയുള്ളവർ മിറ്റേരയിലേക്ക് പോകരുതേ! ഗൈനക്കോളജി സ്പെഷ്യാലിറ്റി ആശുപത്രിയായ മിറ്റേരയിൽ   അമ്മമാരും കുഞ്ഞുങ്ങളുമടക്കം 18 പേർ മരിച്ചിട്ടും കണ്ണ് തുറക്കാതെ അധികൃതർ; എയിംസിൽ നടന്ന പരിശേധനയിൽ കുടുങ്ങി മിറ്റേര; മിറ്റേരയിൽ നടന്നത് കൊടും ക്രൂരത; അഭിഭാഷകന്റെ ഭാര്യയുടെ മരണത്തിൽ ഡോ. ജയ്പാൽ ജോൺസനെതിരെ കുറ്റപത്രം

ജീവനിൽ കൊതിയുള്ളവർ മിറ്റേരയിലേക്ക് പോകരുതേ! ഗൈനക്കോളജി സ്പെഷ്യാലിറ്റി ആശുപത്രിയായ മിറ്റേരയിൽ അമ്മമാരും കുഞ്ഞുങ്ങളുമടക്കം 18 പേർ മരിച്ചിട്ടും കണ്ണ് തുറക്കാതെ അധികൃതർ; എയിംസിൽ നടന്ന പരിശേധനയിൽ കുടുങ്ങി മിറ്റേര; മിറ്റേരയിൽ നടന്നത് കൊടും ക്രൂരത; അഭിഭാഷകന്റെ ഭാര്യയുടെ മരണത്തിൽ ഡോ. ജയ്പാൽ ജോൺസനെതിരെ കുറ്റപത്രം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പിഞ്ചു കുട്ടികളുടെയും അമ്മമാരുടെയും കൊലക്കളമായി മാറി തെള്ളകത്തെ മിറ്റേര ആശുപത്രി. നാല് വർഷത്തിനിടെ മിറ്റേര ആശുപത്രിയിൽ മരിച്ചത് അമ്മമാരും നവജാത ശിശുക്കളുമടക്കം 18 പേരാണ്.

സംസ്ഥാന ശരാശരിയേക്കാൾ നാലിരട്ടിയാണ് മിറ്റേര ആശുപത്രിയിൽ ഒരു വർഷം നടക്കുന്ന ദുരൂഹ മരണങ്ങൾ. ആശുപത്രിയുടെ നിലവാരമില്ലായ്മയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇത്രയേറെ മരണം നടന്നിട്ടും നടപടി എടുക്കാതെ കണ്ണടച്ച് ഇരുട്ടാക്കുകയാണ് അധികൃതർ..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെള്ളകത്ത് അമ്മയുടെയും കുഞ്ഞിന്റെയും സ്‌പെഷ്യാലിറ്റി എന്ന പേരിലാണ് മിറ്റേര ആശുപത്രി പ്രവർത്തനം ആരംഭിച്ചത്. ആശുപത്രിയിൽ എത്തുന്ന രോഗികൾ ഏറെ പ്രതീക്ഷയോടെയാണ് ആശുപത്രിയെ കണ്ടിരുന്നത്.

എന്നാൽ, ആശുപത്രി കൊലക്കളമാകുന്നതിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് ഓരോ ദിവസവും ഇവിടെ നിന്നും പുറത്തു വരുന്നത്.സംസ്ഥാനത്തെ മറ്റൊരു ആശുപത്രിയിലും ഇല്ലാത്ത രീതിയിലുള്ള മരണത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് ആശുപത്രിയിൽ നിന്ന് പുറത്തു വരുന്നത്.

നാലു വർഷത്തിനിടെ ആശുപത്രിയിലുണ്ടായ മരണങ്ങളിൽ മിക്കതിനും പൊലീസിൽ പരാതിയും ഉണ്ടായിട്ടുണ്ട്. എന്നാൽ, ഒരു കേസിൽ പോലും ആശുപത്രിയ്‌ക്കെതിരെ നടപടിയെടുക്കാൻ പൊലീസോ മറ്റ് അധികൃതരോ തയ്യാറായില്ല. ഡോക്ടർമാരുടെയും ആശുപത്രി അധികൃതരുടെയും പിഴവിനെ തുടർന്നാണ് ആശുപത്രിയിലുണ്ടായ മരണങ്ങളിൽ 90 ശതമാനവും

കോട്ടയം ബാറിലെ അഭിഭാഷകന്‍ പേരൂര്‍ തച്ചനാട്ടേല്‍ അഡ്വ. ടി.എന്‍. രാജേഷിന്റെ ഭാര്യ അരീപ്പറമ്പ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപിക ജി.എസ്.ലക്ഷ്മി (41) പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷം ചികിത്സാ പിഴവും ഡോക്ടര്‍മാരുടെ അശ്രദ്ധമായ പരിചരണവും മൂലം മരിച്ചിരുന്നു. മരണത്തിന് കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയും ചികിത്സാപിഴവുമാണെന്ന് കാട്ടി ഏറ്റുമാനൂര്‍ പൊലീസിന് രാജേഷ് പരാതി നല്‍കി. അന്വേഷണത്തില്‍ ആശുപത്രിക്കെതിരെ ഗുരുതര തെളിവുകള്‍ പൊലീസിന് കിട്ടി. എന്നാൽ ഡോക്ടറെ സംരക്ഷിക്കുന്ന നിലപാടാണ് ആരോഗ്യ വകുപ്പടക്കം സ്വീകരിച്ചത്.

കോട്ടയത്തെ അഭിഭാഷകന്റെ നീണ്ട നാളത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ തെള്ളകത്തെ മിറ്റേര ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോക്ടര്‍ ജയ്പാല്‍ ജോണ്‍സന്റെ പേരിൽ കുറ്റപത്രം നല്കി. 250 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.

ഡോക്ടര്‍ ജയപാല്‍ ജോണ്‍സണിന്റെ ഭാഗത്ത് നിന്നും വീഴ്ചയില്ലെന്ന് വരുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമം നടന്നുവെന്നും കുറ്റപത്രത്തിലുണ്ട്. മറുപിള്ള രക്തത്തില്‍ കലർന്നതാകാം എന്ന വാചകം പതോളജി റിപ്പോര്‍ട്ടില്‍ പോലുമെത്തി. മെഡിക്കല്‍ കോളേജിലെ കണ്ടെത്തല്‍ പൊളിഞ്ഞത് എയിംസിൽ നടത്തിയ പരിശോധയിലാണ്. രക്തത്തില്‍ മറുപിള്ളയുടെ അംശമില്ലെന്ന് ഡല്‍ഹി എയിംസിലെ അന്വേഷണത്തില്‍ കണ്ടെത്തി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടും ഡോക്ടറെ കുറ്റവിമുക്തനാക്കുന്നതായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അഭിഭാഷകന്റെ ഇടപെടലില്‍ കേസ് സംസ്ഥാന ഉന്നതാധികാര സമിതിക്ക് മുമ്പിലെത്തി. വിവിധ ഡോക്ടര്‍മാരടക്കം 35 സാക്ഷികളുടെ മൊഴി എടുത്താണ് കുറ്റപത്രം നല്‍കിയത്. ആവശ്യമായ ചികില്‍സ ലക്ഷ്മിക്ക് നല്‍കിയില്ലെന്ന് വിശദീകരിക്കുന്നതാണ് കുറ്റപത്രം.

മെഡിക്കൽ നെഗ്‌ളിജൻസ് കേസുകൾ അന്വേഷിക്കേണ്ടത് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. എന്നാൽ, ഇത്തരം മരണങ്ങളിൽ ഒന്നിൽ പോലും മെഡിക്കൽ ബോർഡിന്റെയോ ഡോക്ടർമാരുടെയോ സഹകരണം പൊലീസിനു ലഭിക്കാറില്ല. പലപ്പോഴും ചികിൽസാ രേഖകൾ പോലും ആശുപത്രി അധികൃതർ കൈമാറാറില്ല.

കോട്ടയത്തെ സ്വകാര്യ ആശുപത്രികൾ അറവുശാലകളാകുന്നു. പരമ്പര തുടരും !