play-sharp-fill
അന്നം നൽകേണ്ടവർ ക്രൂരമായി  മർദ്ദിച്ച് കൊന്നു.! അന്നവും സംരക്ഷണവുമേകി അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ…! കൽപ്പറ്റയിലെ ആദിവാസി യുവാവ് വിശ്വനാഥന്റെ പിഞ്ചോമനയുടെ പത്താം ക്ലാസ് വരെയുള്ള പഠനചിലവ്   ഇനി ടോണിയുടെ കൈകളിൽ ഭദ്രം!

അന്നം നൽകേണ്ടവർ ക്രൂരമായി മർദ്ദിച്ച് കൊന്നു.! അന്നവും സംരക്ഷണവുമേകി അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ…! കൽപ്പറ്റയിലെ ആദിവാസി യുവാവ് വിശ്വനാഥന്റെ പിഞ്ചോമനയുടെ പത്താം ക്ലാസ് വരെയുള്ള പഠനചിലവ് ഇനി ടോണിയുടെ കൈകളിൽ ഭദ്രം!

സ്വന്തം ലേഖകൻ

കൽപ്പറ്റ : കാത്തു കാത്തിരുന്ന് കിട്ടിയ കണ്മണിയെ കൊതി തീരെ കാണും മുൻപ് വിശ്വനാഥൻ എന്ന ആദിവാസി യുവാവ് ആൾക്കൂട്ട വിചാരണയെത്തുടർന്ന് ആത്മഹത്യ ചെയ്ത വാർത്ത മലയാളികൾ മറന്നുകാണില്ല. ഭാര്യയുടെ പ്രസവത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയ വിശ്വനാഥനെ മോഷണക്കുറ്റം ആരോപിച്ചായിരുന്നു സെക്യൂരിറ്റി ജീവനക്കാരടക്കം , ആൾക്കൂട്ടം വിചാരണ നടത്തി ക്രൂരമായി മർദ്ദിച്ചത്. ഇതിന്റെ മനോവിഷമത്തിലായിരുന്ന വിശ്വനാഥനെ പിന്നീട് കാണുന്നത് ഒരു മുഴം കയറിൽ ജീവനൊടുക്കിയ നിലയിലാണ്.


അന്നം നൽകേണ്ടവർ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയപ്പോൾ വിശ്വനാഥന്റെ കുടുംബത്തിന് അന്നവും സംരക്ഷണവുമേകി താങ്ങായിരിക്കുകയാണ് അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അശരണർക്ക് എന്നും ആശ്രയമാകുന്ന ടോണി വർക്കിച്ചൻ ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ കൽപ്പറ്റയിലേക്ക് തിരിക്കുകയായിരുന്നു. വിശ്വനാഥന്റെ ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെയും ഭാര്യയെയും നേരിട്ടു കാണുകയും അവർക്ക് വേണ്ട സഹായങ്ങൾ ചെയ്ത് നൽകുകയും ചെയ്തു.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ വിശ്വനാഥന്റെ പിഞ്ചോമനയുടെ പത്താം ക്ലാസ് വരെയുള്ള പഠന ചിലവ് ഇനി ടോണി വർക്കിച്ചൻ വഹിക്കും.

വിശ്വനാഥന്റെ ആകസ്മിക മരണത്തിൽ തകർന്ന ആ കുടുംബത്തിന് എല്ലാ സഹായങ്ങളും ചെയ്ത് ഒപ്പം നിൽക്കുമെന്ന് ടോണി വർക്കിച്ചൻ പറഞ്ഞു

സർക്കാരിന്റെ വാഗ്ദാനങ്ങൾ വെറും പാഴ് വാക്കായി മാറുമ്പോൾ ടോണി വർക്കിച്ചനെപ്പോലുള്ള സാമൂഹ്യ സേവകർ എന്നും പാവപ്പെട്ട കുടുംബങ്ങൾക്ക് ഒരു ആശ്വാസമാണ്.

“പ്രളയത്തിലും കൊറോണ കാലത്തും ഒന്നിച്ചു നിന്ന നമ്മൾ വിശ്വനാഥനോട് കാണിച്ചത് കണ്ണില്ലാത്ത ക്രൂരതയാണ്,..നിറത്തിന്റെ പേരിലും രൂപത്തിന്റെ പേരിലും ഒരാളെ കള്ളൻ എന്ന് മുദ്രകുത്താൻ ആർക്കാണ് അധികാരം നൽകിയത് എന്നും” ടോണി വർക്കിച്ചൻ ചോദിച്ചു

വിവാഹം കഴിഞ്ഞു എട്ടു വർഷത്തിന് ശേഷം ഗർഭിണിയായ ഭാര്യയുടെ പ്രസവത്തിനായാണ് വിശ്വനാഥൻ( 46) വയനാട്ടിൽ നിന്ന് കോഴിക്കോട് നഗരത്തിലെ മെഡിക്കൽ കോളേജിലേക്ക് വന്നത്. ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ അയാൾ ഒന്ന് കണ്ണു നിറയെ കാണുകയോ ഓമനിക്കുകയോ ചെയ്തില്ല. മോഷണം ആരോപിച്ച് ആളുകൾ അയാളെ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തപ്പോൾ ഭയപ്പെട്ട് കരഞ്ഞ് ഓടിപ്പോയ ആ മനുഷ്യൻ തൂങ്ങിമരിച്ചതായാണ് പിന്നീട് കാണുന്നത്.

തൂങ്ങിമരണം അല്ല കൊലപാതകം ആണെന്നാണ് വിശ്വനാഥിന്റെ കുടുംബം ആരോപിക്കുന്നത്.

വിശ്വനാഥൻ എന്ന ആദിവാസി യുവാവ് സമൂഹത്തിന്റെ ഒടുവിലത്തെ ഇര മാത്രം. ഇനിയും ഇങ്ങനെയുള്ള പാവം മനുഷ്യരുടെ മേൽ കൈത്തരിപ്പ് തീർത്തു കൊണ്ട് നാം ആൾക്കൂട്ടനീതി നടപ്പാക്കി മാന്യന്മാരാകും. എന്നിട്ട് വലിയവായിൽ സമ്പൂർണ്ണസാക്ഷരരെന്നും സംസ്കാര സമ്പന്നരെന്നും മേനി പറഞ്ഞു കൊണ്ടിരിക്കും