കടന്നല്‍ കുത്തേറ്റ് വയോധികന്‍ മരിച്ചു; ഒരാള്‍ പരിക്കേറ്റ് ചികിത്സയില്‍

Spread the love

സ്വന്തം ലേഖിക

പാലക്കാട്: വയോധികന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു.

പാലക്കാട് കൊല്ലങ്കോട് പാലോക്കാട് സ്വദേശിയായ പഴനി (74)യാണ് കടന്നലിന്റെ ആക്രമണത്തില്‍ മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ വീടിനടുത്തുള്ള ഹോട്ടലില്‍ ചായകുടിയ്‌ക്കാന്‍ പോകവെയാണ് കടന്നലിന്റെ ആക്രമണമുണ്ടയാത്.

പഴനിയ്‌ക്ക് പുറമേ പ്രദേശത്തുണ്ടായിരുന്ന മറ്റ് ചിലരെയും കടന്നല്‍ ആക്രമിച്ചു. ഇക്കൂട്ടത്തില്‍ സുന്ദരന്‍ എന്നയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

മറ്റുള്ളവര്‍ക്ക് ഗുരുതര പരിക്കില്ലെന്നാണ് വിവരം. രണ്ടാഴ്‌ച മുന്‍പ് ഇടുക്കി വണ്ടിപ്പെരിയാറിലും വയോധികന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചിരുന്നു.

തേങ്ങാക്കല്‍ പൂണ്ടിക്കുളം പുതുപ്പറമ്പില്‍ പി സി മാത്യുവാണ് സ്വന്തം പറമ്പില്‍ വച്ച്‌ കടന്നലുകളുടെ ആക്രമണത്തിന് ഇരയായത്.